അബൂദബി: മലയാളികളുടെ സംഗമവേദിയായ അബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കൊയ്ത്തുത്സവം ഞായറാഴ്ച നടക്കും.
‘കൊയ്ത്തു പെരുന്നാള്‍’ അഥവാ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എന്ന പേരിലാണ് എല്ലാ വര്‍ഷവും പള്ളിയങ്കണത്തിൽ ആഘോഷം സംഘടിപ്പിക്കുന്നത്. പതിവുപോലെ പരമ്പരാഗത സാധനങ്ങള്‍ വില്‍ക്കുന്ന സാധാരണ സ്റ്റാളുകള്‍, ഇറ്റാലിയന്‍ പലഹാരങ്ങള്‍, ലഘുഭക്ഷണവും അച്ചാറും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ കുറെയധികം വിനോദങ്ങളും ഉത്സവത്തിന്റെ ആകര്‍ഷണീയതയാണ്. രാവിലെ 10.30ന് ആദ്യഘട്ടം ആരംഭിക്കും.
വൈകീട്ട് നാലുമണിക്ക് പ്രധാന സ്റ്റാളുകളുടെ ഉദ്ഘാടനം മുഖ്യാതിഥി ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ നിര്‍വഹിക്കും. ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്താ യാക്കോബ് മാര്‍ ഏലിയാസ് തിരുമേനി അധ്യക്ഷത വഹിക്കും. ഇടവക വികാരി ഫാ. ഗീവര്‍ഗീസ് മാത്യു, സഹ. വികാരി ഫാ. മാത്യു ജോണ്‍, കത്തീഡ്രല്‍ ട്രസ്റ്റി ഗീവര്‍ഗീസ് ഫിലിപ്പ്, സെക്രട്ടറി ഐ. തോമസ്, ജോ. ജനറല്‍ കണ്‍വീനര്‍ റെജി സി. ഉലഹന്നാന്, ജോ. ഫിനാന്‍സ് കണ്‍വീനര്‍ നൈനാന് ഡാനിയേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.