കൊയ്ത്തുത്സവം 2025 ലോഗോ പ്രകാശനം നിർവഹിക്കുന്നു
റാസൽഖൈമ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ആൻഡ് പിൽഗ്രിം സെന്ററിന്റെ കൊയ്ത്തുത്സവം 2025 നവംബർ ഒമ്പതിന് നടക്കും. കൊയ്ത്തുത്സവത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ഓർത്തഡോക്സ് സഭ അഹ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തേയോഫീലോസ് നിർവഹിച്ചു. ഇടവക വികാരി ഫാദർ എബി കെ. രാജു, സഭ മാനേജിങ് കമ്മിറ്റി അംഗം ബേബി തങ്കച്ചൻ, ഇടവക ട്രസ്റ്റി സ്റ്റാൻലി തോംസൺ, സെക്രട്ടറി ഗീവർഗീസ് ടി. സാം, ഹാർവെസ്റ്റ് ജനറൽ കൺവീനർ റോയ് തോമസ്, പ്രിൻസ് തരകൻ, ഇതര കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.
നവംബർ ഒമ്പതിന് വിപുലമായി നടക്കുന്ന കൊയ്ത്തുത്സവത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. സെപ്റ്റംബർ 21ന് കേരളോത്സവം 2025 വിവിധ കലാ കായിക പരിപാടികളോടെയും വിപുലമായ ഓണസദ്യയോടുംകൂടി റാസൽഖൈമ ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ നടക്കും.ഓർത്തഡോക്സ് സഭ മദ്രാസ് ഭദ്രാസനാധിപനും ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഗീവർഗീസ് മാർ ഫീലക്സീനോസ് തിരുമേനി യോഗത്തിൽ സന്നിഹിതനാകുമെന്നും സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.