ഹാവഡ് ബിസിനസ് കൗണ്‍സിലിന്റെ 2024ലെ അന്താരാഷ്ട്ര പുരസ്കാരം നേടിയ അബൂദബി
സിറ്റി മുനിസിപ്പാലിറ്റി ടീം
അബൂദബി: ലോകമെമ്പാടുമുള്ള സംഘടനകളില്‍ നിന്നുള്ള മികച്ച നേതൃത്വത്തെയും നൂതന ടീമിനെയും തിരഞ്ഞെടുക്കുന്ന ഹാവഡ് ബിസിനസ് കൗണ്‍സിലിന്റെ 2024ലെ അന്താരാഷ്ട്ര പുരസ്കാരം അബൂദബി സിറ്റി മുനിസിപ്പാലിറ്റിക്ക് ലഭിച്ചു.
ഡയമണ്ട്, ഗോള്‍ഡ് പുരസ്കാരങ്ങളാണ് ആഗോള നിലവാരത്തിലുള്ള പ്രവര്‍ത്തനം കാഴ്ചവെച്ച് അബൂദബി സിറ്റി മുനിസിപ്പാലിറ്റി സ്വന്തമാക്കിയത്. പദ്ധതി വിഭാഗത്തില്‍ നൂര്‍ അബൂദബി പ്രോജക്ട് (ഡയമണ്ട് പുരസ്കാരം), വനിതാ നേതൃവിഭാഗത്തില്‍ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാവിഭാഗം ഡയറക്ടറായ ഡോ. ഹുദാ അൽ സലാമി (ഗോള്‍ഡ്), പ്രഫഷനല്‍ റോള്‍സ് വിഭാഗത്തില്‍ മറിയം അല്‍ ഖുബൈസി, ഫാത്തിമ അല്‍ അലി എന്നിവര്‍ (ഇരുവരും ഗോള്‍ഡ്), ആരോഗ്യ, സുരക്ഷാ വിഭാഗത്തിലുള്ള ഗോള്‍ഡ് പുരസ്കാരം നഗര ആസൂത്രണ മേഖലയുടെ കീഴിലെ പാരിസ്ഥിതിക, ആരോഗ്യ, സുരക്ഷാ സംവിധാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.