ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പി രചിച്ച ‘ഹജ്ജ്: എന്റെ തീർഥയാത്ര’ എന്ന മലയാള പുസ്തകത്തിന്റെ അബ്ദു ശിവപുരം വിവർത്തനം ചെയ്ത അറബി പതിപ്പ് പ്രകാശനം ഡോ. ശിഹാബ് ഗാനിം, ഡോ. മർയം അൽ ശിനാസിക്ക് നൽകി നിർവഹിക്കുന്നു
ദുബൈ: ലോകത്തിന്റെ മുക്കുമൂലകളിൽനിന്ന് വന്നെത്തി ദൈവത്തിനുമുന്നിൽ ഒന്നായി ലയിക്കുന്ന ഭക്തസഞ്ചയം ഹജ്ജ് തിർഥാടനത്തിന്റെ ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്ന് പ്രശസ്ത ഇമാറാത്തി കവിയും ടാഗോർ സമാധാന അവാർഡ് ജേതാവുമായ ഡോ. ശിഹാബ് ഗാനിം അഭിപ്രായപ്പെട്ടു. ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പി രചിച്ച ‘ഹജ്ജ്: എന്റെ തീർഥയാത്ര’ എന്ന മലയാള പുസ്തകത്തിന്റെ അബ്ദു ശിവപുരം വിവർത്തനം ചെയ്ത അറബി പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തകം യു.എ.ഇ സാഹിത്യകാരിയും പ്രസാധകയുമായ ഡോ. മർയം അൽ ശിനാസി ഏറ്റുവാങ്ങി. ഹജ്ജ് അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇംഗ്ലീഷിൽ രചിച്ച കവിത ചടങ്ങിൽ ശിഹാബ് ഗാനിം അവതരിപ്പിച്ചു.
യോഗത്തിൽ ടി.പി. മഹ്മൂദ് അധ്യക്ഷത വഹിച്ചു. അബ്ദുന്നാസർ പുസ്തക പരിചയം നടത്തി. ഡോ. സൈനുൽ ആബിദീൻ, ടി.പി. അബ്ബാസ് ഹാജി, മൊയ്തു ഒയാസിസ്, അമീർ തയ്യിൽ, വി.പി.കെ. അബ്ദുല്ല, സുധീഷ് എന്നിവർ ആശംസ നേർന്നു. അബ്ദു ശിവപുരം ആമുഖഭാഷണം നടത്തി. ഡേ. ഉമറുൽ ഫാറൂഖ് എസ്.എൽ.പി പുസ്തകം പരിചയപ്പെടുത്തി. റഫീഖ് എസ്.എൽ.പി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.