എസ്. ഭാസ്കർ
ദുബൈ: ഗൾഫുഡിൽ ഇത്തവണ ആദ്യ ദിവസംതന്നെ വളരെ കൂടുതൽ സന്ദർശകരെയാണ് കാണാൻ കഴിയുന്നതെന്ന് ആർ.കെ.ജി ഡയറക്ടർ എക്സ്പോർട്സ് എസ്. ഭാസ്കർ പറഞ്ഞു.
മേളയിലെ തിരക്കിൽനിന്ന് വിപണി വളരെ സജീവമാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഗൾഫ്നാടുകളിൽ ആർ.കെ.ജിക്ക് വളരെ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ച ദിവസങ്ങളാണ് കഴിഞ്ഞുപോയത്. അതിനാൽതന്നെ ഈ മേളയെ വളരെ പ്രതീക്ഷാപൂർവമാണ് കാണുന്നത്. ആർ.കെ.ജിയുടെ നെയ്യിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോകത്താകമാനം ജനങ്ങൾ കൂടുതലായി ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവരാകുന്നതിനാലാണിത്. എല്ലാവരും ഇപ്പോൾ നെയ്യ് ഭക്ഷണത്തിൽ വളരെ അനിവാര്യമാണെന്ന് മനസ്സിലാക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ധാരാളമായി നെയ്യ് ഉൽപന്നങ്ങളുടെ പ്രാധാന്യം ജനങ്ങൾ കൃത്യമായി തിരിച്ചറിയുന്നു.
നിലവിൽതന്നെ ഗൾഫ് രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമാണ് ആർ.കെ.ജി. ഇവിടെനിന്ന് ആഗോളതലത്തിലേക്ക് കൂടുതൽ ശക്തമായി മുന്നേറാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. അതിന് ഗൾഫുഡ് വഴിതുറക്കുമെന്ന പ്രതീക്ഷയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.