ഫുജൈറ: പ്രവാസ മലയാളത്തിന്റെ മുഖപത്രമായ ‘ഗൾഫ് മാധ്യമം’ വായനക്കാർക്കായി ഒരുക്കുന്ന സ്പെഷൽ സർക്കുലേഷൻ കാമ്പയിനിന്റെ ഫുജൈറ തല ഉദ്ഘാടനം ‘ഫുജൈറ ഇന്ത്യ ഫെസ്റ്റ്’ വേദിയിൽ നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, പ്രമുഖ സംരംഭകനും സൗദി ബ്രോസ്റ്റ് റസ്റ്റാറന്റ് മാനേജിങ് ഡയറക്ടറുമായ സിറാജ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. സോഷ്യൽ ക്ലബ് അഡ്വൈസർ അഡ്വ. നസ്റുദ്ദീൻ, വൈസ് പ്രസിഡന്റ് ജോജി, കോൺസുൽ സെക്രട്ടറി സിറാജ് വി.എം, കൾച്ചറൽ സെക്രട്ടറി മുബാറക് കോക്കൂർ എന്നിവർ സന്നിഹിതരായിരുന്നു.
ജനുവരി 20 മുതൽ ഫെബ്രുവരി 15വരെ നീളുന്ന ‘മെഗാ ഓഫർ’ കാമ്പയിൻ കാലയളവിൽ ‘ഗൾഫ് മാധ്യമം’ പത്രം ഒരു വർഷത്തേക്ക് 399 ദിർഹമിന് വരിചേരാനാകും. അതോടൊപ്പം 200 ദിർഹം മൂല്യമുള്ള സമ്മാന കൂപ്പണുകളും വായനക്കാർക്ക് ലഭിക്കും. യു.എ.ഇയിലെ മുഴുവൻ എമിറേറ്റുകളിലും ഈ ഓഫർ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും വരിചേരാനും ബന്ധപ്പെടുക: +971 527892897.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.