Posted On
date_range Updated On
date_range ഇന്ത്യാ ഇൻറര്‍ നാഷണല്‍ സ്കൂളിന് ഗിന്നസ് ലോക റെക്കോഡ്
ഷാര്‍ജ: വിദ്യാര്‍ഥികള്‍ തീര്‍ത്ത മനുഷ്യ ബോട്ട് ഷാര്‍ജ ഇന്ത്യാ ഇൻറനാഷണല്‍ സ്കൂളിന് ഗിന്നസ് ലോക റെക്കോഡ് നേടി കൊടുത്തു. പേസ് ഗ്രൂപ്പിനു കീഴിലെ സ്കൂളിലെ 4882 കുട്ടികളാണ് യു.എ.ഇ ദേശീയ പതാകയുടെ നിറത്തിെല വസ്ത്രങ്ങള്‍ ധരിച്ചെത്തി ബോട്ട് തീര്‍ത്തത്. ബോട്ട് ഗിന്നസ് അധികൃതർ എത്തി പരിശോധിക്കുകയും വിജയ പ്രഖ്യാപനം നടത്തുകയുമായിരുന്നു.
സ്കൂള്‍ ഡയറക്ടർമാരായ അഡ്വ.ആസിഫ് മുഹമ്മദ്, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അബ്ദുൽ കരീം തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിെൻറ ജന്‍മദിനമായ ശിശുദിനത്തിലാണ് യു.എ.ഇ പൈതൃകത്തിെൻറ ചിഹ്നം കൂടിയായ ബോട്ട് തയ്യാറാക്കിയത്. ഗിന്നസ് ബുക്ക് പ്രതിനിധി അഹ്മദ് ഗബ്ർ സാക്ഷ്യപത്രം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.