ദുബൈ: വിനോദ, വിജ്ഞാന കേന്ദ്രമായ ‘ഗ്രീൻ പ്ലാനറ്റി’ൽ പുത്തൻ അതിഥികളായി ഉറുമ്പുതീനികളെ എത്തിച്ചു. മേഖലയിൽ ആദ്യമായാണ് ഉറുമ്പുതീനി വിഭാഗത്തിലെ ജീവികളെ നേരിട്ട് കാണാനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. ദുബൈ അൽ വസ്ൽ റോഡും സഫ റോഡും ചേരുന്ന സിറ്റി വാക്ക് ദുബൈയിലാണ് ‘ഗ്രീൻ പ്ലാനറ്റ് ദുബൈ’ എന്ന ചെറിയ ആമസോൺ മഴക്കാട് സ്ഥിതി ചെയ്യുന്നത്. അനേകം വിദേശ, ഉഷ്ണമേഖല ജീവജാലങ്ങളെ അടുത്തുനിന്ന് കാണാനുള്ള അവസരമാണ് നാലുനിലകളിൽ ഒരുക്കിയ ഈ പ്ലാനറ്റ് ഒരുക്കിയിരിക്കുന്നത്. നാലാം നിലയിൽനിന്ന് താഴേക്ക് വളഞ്ഞുപുളഞ്ഞ പാതയിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണുന്ന രീതിയാണിവിടെ ഒരുക്കിയിട്ടുള്ളത്.
വേനൽകാലത്ത് കുട്ടികളും കുടുംബവുമായി പോകാൻ യോജിച്ച ഒരിടമാണിത്. കുരങ്ങുകൾ, പഴംതീനി വവ്വാലുകൾ, വിവിധയിനം തത്തകൾ, പാമ്പുകൾ, ഓന്ത് ഇനത്തിൽ ഉൾപ്പെട്ട ജീവികൾ തുടങ്ങി അനേകം ജീവികളെ സുരക്ഷിതമായ സാഹചര്യത്തിൽ കാണാൻ ഇവിടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.