ഒരു സമയം ഒരു കാര്യം, ജീവിത ലക്ഷ്യം നേടാം

ഷാര്‍ജ: ഒരു സമയം ഒരു കാര്യത്തില്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുമ്പോഴാണ് ജീവിത ലക്ഷ്യം നേടാനാവുകയെന്ന് ഗൂഗിള്‍ ചീഫ് ഇവാഞ്ചലിസ്റ്റും ബ്രാന്‍ഡ് മാര്‍ക്കറ്റിങ് പ്രതിനിധിയുമായ ഗോപി കല്ലായില്‍ പറഞ്ഞു. 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍െറ നാടായ പാലക്കാട് ജില്ലയിലെ ചിറ്റിലംഞ്ചേരിയുടെ പഴയതും പുതിയതുമായ ജീവിത സാഹചര്യങ്ങളെ ആധുനിക സാങ്കേതിക വിദ്യയോട് കോര്‍ത്തിണക്കിയാണ് അദ്ദേഹം സംസാരം തുടങ്ങിയത്. കുട്ടിക്കാലത്ത് തന്‍െറ ഗ്രാമത്തില്‍ 20,000 പേര്‍ക്ക് മൂന്ന് ലാന്‍റ് ഫോണെന്ന കണക്കിനാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്തിഥി മാറി. ജീവിതത്തിന്‍െറ സമസ്തമേഖലകളിലും ഇന്ന് മൊബൈല്‍ഫോണും ഇന്‍റര്‍നെറ്റും പടര്‍ന്ന് കഴിഞ്ഞു. ഏത് സമയവും മനുഷ്യനോട് പറ്റി ചേര്‍ന്നാണ് മൊബൈല്‍ ഫോണ്‍ ഇന്ന് ജീവിക്കുന്നത്. മനുഷ്യ ശരീരത്തിലെ 79ാമത്തെ അവയവമാണ് ഇന്ന് സമാര്‍ട് ഫോണ്‍. 50 വര്‍ഷത്തിന് ശേഷം സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ജീവിതം തന്നെ മുന്നോട്ട് നയിക്കാനാകും. എന്നാല്‍, 70 വര്‍ഷം കഴിഞ്ഞാല്‍ ഈ ഉപകരണം അപ്രത്യക്ഷമായി ഇതിലും നവീനമായത് സ്ഥാനം പിടിക്കും. ലോകത്ത് മുഴുവന്‍ ഇന്ന് ഇന്‍റര്‍നെറ്റ് വിപ്ളവം നടക്കുന്നു. ഒരു ദിവസത്തില്‍ 1440 മനിറ്റാണുള്ളത്. ഇതില്‍ ഒരു മിനിറ്റ് നിങ്ങളുടെ ആത്മബോധവുമായി സംവദിക്കണം. മികച്ച ജീവിത വിജയത്തിന് ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് അത്യാന്താപേക്ഷിതമെന്നും അദ്ദേഹം പറഞ്ഞു. ഗോപി കല്ലായിലിന്‍െറ മലയാളം പുസ്തകമായ 'ജീവിതത്തില്‍ നവോന്മേഷം പകരാന്‍ അഞ്ച് വഴികള്‍' ചടങ്ങില്‍ പ്രകാശനം ചെയ്തു. ഷാര്‍ജ ബുക്ക് അതോറിറ്റി മാര്‍ക്കറ്റിങ് പ്രതിനിധി  സലാം ഉമര്‍,  ഡിസി ബുക്സ് സി.ഇ.ഒ രവി ഡീസി എന്നിവര്‍ പ്രസംഗിച്ചു.
 

Tags:    
News Summary - google

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.