ആശയവിനിമയത്തിലെ മികവിന്​ ജി.ഡി.ആർ.എഫ്.എക്ക്​ പുരസ്കാരം

ദുഢൈ: 12ാമത് ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ് 2025ൽ മികച്ച ഇന്റഗ്രേറ്റഡ് സർക്കാർ കമ്യൂണിക്കേഷൻ സംവിധാനത്തിനുള്ള പുരസ്കാരം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ദുബൈ കരസ്ഥമാക്കി. ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്‌മദ് അൽ ഖാസിമിയിൽ നിന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അവാർഡ് ഏറ്റുവാങ്ങി.

ലോകമെമ്പാടുമുള്ള മികച്ച സർക്കാർ ആശയവിനിമയ മാതൃകകളെ അംഗീകരിക്കുകയും, സർക്കാരുകളും സമൂഹങ്ങളും തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്ന സമഗ്ര സംവിധാനങ്ങളെ ആദരിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഈ അവാർഡ്. ജി.ഡി.ആർ.എഫ്.എ ദുബൈയുടെ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ദീർഘകാല പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. 120ലധികം റെപ്യൂട്ടേഷൻ അംബാസഡർമാരും, സാമൂഹിക നവീകരണ ലാബുകളും, കുട്ടികൾക്കും പൊതുജനങ്ങൾക്കും വേണ്ടിയുള്ള സമർപ്പിത പ്ലാറ്റ്ഫോമുകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ബഹുഭാഷാ സന്ദേശങ്ങളും ഇതിൽ ഉൾപ്പെടും.

നവീകരണവും സുതാര്യതയും മനുഷ്യകേന്ദ്രിത ഇടപെടലുകളും സമന്വയിപ്പിക്കുന്ന ഒരു സംവിധാനം രൂപപ്പെടുത്താൻ കഴിഞ്ഞതാണ് ഈ അംഗീകാരം നേടാൻ വഴിയൊരുക്കിയതെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. സമഗ്ര ആശയവിനിമയ സംവിധാനമാണ് വകുപ്പിനുള്ളതെന്ന് മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. നജ്​ല ഉമർ അൽ ദൂഖി പറഞ്ഞു.

Tags:    
News Summary - GDRFA receives award for excellence in communication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.