‘കെത്മ’ അംഗങ്ങൾ ഇഫ്താർ സംഗമത്തിൽ
ജുബൈൽ: വ്യത്യസ്ത ആദർശങ്ങളിലും ആശയങ്ങളിലും നിലനിന്നുകൊണ്ടുതന്നെ മഹല്ല് കമ്മിറ്റികൾ സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങളിൽ ഐക്യപ്പെടുന്നത് സമൂഹത്തിന് ഗുണകരമാകുമെന്ന് കടലുണ്ടി തെക്കുമ്പാട് മഹല്ല് പ്രവാസി കൂട്ടായ്മ (കെത്മ) അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ഐക്യപ്പെടുന്നത് വർത്തമാന കാലത്തെ ഭിന്നസ്വരങ്ങളെ പ്രതിരോധിക്കാൻ പുതുതലമുറക്ക് പ്രചോദാനമാകുമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ജുബൈൽ സാഫ്രോൺ റസ്റ്റാറന്റിൽവെച്ച് നടന്ന ഇഫ്താർ പരിപാടിയിൽ കടലുണ്ടി തെക്കുമ്പാട് മഹല്ലിലെ പ്രവാസികൾ കുടുംബ സമേതം പങ്കെടുത്തു. ഇ.പി.സലീം അധ്യക്ഷതവഹിച്ച പരിപാടിയിൽ മഹല്ല് എക്സിക്യൂട്ടിവ് അംഗം പി.വി. ശംസുദ്ദീൻ മുഖ്യാതിഥിയായിരുന്നു. പി. ഇസ്ഹാഖ്, പി.വി. അജ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.