സി​ജി ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ കെ.​ടി അ​ബൂ​ബ​ക്ക​ർ അ​ബ്​​ദു​റ​ഹ്മാ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു 

സി​ജി ജി​ദ്ദ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മ​വും ക​മ്മ്യൂ​നി​റ്റി എം​പ​വ​ർ​മെന്റ് ഈ​വ​നി​ങ്ങും സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സെൻറ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (സി​ജി) ജി​ദ്ദ ചാ​പ്റ്റ​റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക ഇ​ഫ്താ​ർ സം​ഗ​മ​വും ക​മ്മ്യൂ​നി​റ്റി എം​പ​വ​ർ​മെൻറ് ഈ​വ​നിം​ഗും സം​ഘ​ടി​പ്പി​ച്ചു. അ​ൽ​റി​ഹാ​ബ് ഫ​ങ്ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ങ്ങു​ന്ന മു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഐ​ക്യ​ത്തി​െൻറ​യും ആ​ത്മീ​യ​ത​യു​ടെ​യും സ​ന്ദേ​ശം വി​ളി​ച്ചോ​തി​യ സം​ഗ​മം ക​മ്മ്യൂ​നി​റ്റി സേ​വ​ന​രം​ഗ​ത്തെ പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​ക​ൾ​ക്കും വേ​ദി​യാ​യി. ച​ട​ങ്ങി​ൽ കെ.​ടി അ​ബൂ​ബ​ക്ക​ർ അ​ബ്​​ദു​റ​ഹ്മാ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കും ഊ​ന്ന​ൽ ന​ൽ​കി​യ അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​ഭാ​ഷ​ണം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

സി​ജി ജി​ദ്ദ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സി​ജി​യു​ടെ വി​വി​ധ യു​വ​ജ​ന ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും 'സ​പ്പോ​ർ​ട്ട് സി​ജി' കാ​മ്പ​യി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​യ​നാ​ട്ടി​ലെ ക​മ്മ്യൂ​നി​റ്റി ഡെ​വ​ല​പ്‌​മെൻറ് സെൻറ​ർ (സി​ഡി​സി) ന​ട​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളും അ​ദ്ദേ​ഹം സ​ദ​സ്സി​നെ ബോ​ധ്യ​പ്പെ​ടു​ത്തി. സി​ഡി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി നി​ർ​മ്മി​ച്ച ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

ജി​ദ്ദ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​െൻറ കോ​ൺ​ഫ​റ​ൻ​സ് ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ ക​മ്മി​റ്റി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​റേ​ബ്യ​ൻ ഹൊ​റൈ​സ​ൺ ക​മ്പ​നി ചെ​യ​ർ​മാ​ൻ ഷാ​ക്കി​ർ ഹു​സൈ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നേ​താ​ക്ക​ളാ​യ കെ.​എം. മു​സ്ത​ഫ, അ​മീ​ർ അ​ലി, എ.​എം അ​ഷ്‌​റ​ഫ്, കെ.​ടി. അ​ബൂ​ബ​ക്ക​ർ അ​ബ്​​ദു​റ​ഹ്മാ​ൻ, ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​നു​ള്ള സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. ക​മ്മ്യൂ​നി​റ്റി നേ​താ​ക്ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, സി​ജി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം പ​രി​പാ​ടി​യെ ധ​ന്യ​മാ​ക്കി. സ​മൂ​ഹ​ത്തി​െൻറ വ​ള​ർ​ച്ച​യ്ക്കും സേ​വ​ന​ത്തി​നു​മാ​യി ഒ​ന്നി​ച്ചു നി​ൽ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് സം​ഗ​മം സ​മാ​പി​ച്ച​ത്.

മു​ഹ​മ്മ​ദ് ഹ​നീ​ഫ, അ​ഷ്ഫാ​ഖ്, എ​ൻ​ജി. ബൈ​ജു, അ​ഡ്വ. ഫി​റോ​സ്, മു​ഹ​മ്മ​ദ് സ​മീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബി​സി​ന​സ് ഇ​നി​ഷ്യ​റ്റീ​വ്, യൂ​ത്ത് വി​ങ് അം​ഗ​ങ്ങ​ൾ, സി​ജി ജി​ദ്ദ ചാ​പ്റ്റ​ർ, സി​ജി ജി​ദ്ദ വു​മ​ൺ ക​ല​ക്റ്റീ​വ്, സി​ജി സി.​എ​ൽ.​പി, സി​ജി ക​മ്മ്യൂ​നി​റ്റി ലൈ​ബ്ര​റി എ​ന്നി​വ​യി​ൽ നി​ന്നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, ജി​ദ്ദ​യി​ലെ വി​വി​ധ സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​യി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ, മീ​ഡി​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ഇ​ഫ്താ​റി​നെ പ്രൗ​ഢ​ഗം​ഭീ​ര​മാ​ക്കി.

Tags:    
News Summary - CG Jeddah Chapter organized Iftar gathering and community empowerment evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.