ദുബൈ ഇൻകാസ് സംഘടിപ്പിച്ച ഗാന്ധിജിയുടെ 78ാമത് രക്തസാക്ഷിത്വദിന അനുസ്മരണം
ദുബൈ: ഗാന്ധിയൻ മൂല്യങ്ങൾ രാജ്യത്തിന്റെ സാമാധാനപരമായ നിലനിൽപിനാവശ്യമാണെന്നും, ചരിത്രത്തെ വിസ്മൃതിയിലാക്കി ഗാന്ധിയെ മറവിക്കു വിട്ടുകൊടുക്കാമെന്ന സംഘപരിവാർ ശ്രമം രാജ്യദ്രോഹവും പൈശാചികവുമാണെന്നും യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സിക്രട്ടറി എബി പൊങ്ങാനത്തിൽ പ്രസ്താവിച്ചു.
ദുബൈ ഇൻകാസ് സംഘടിപ്പിച്ച ഗാന്ധിജിയുടെ 78ാമത് രക്തസാക്ഷിത്വദിന അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതം പറഞ്ഞു.
ഇൻകാസ് നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ഷാജി പാറേത്, യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി.എ. നാസർ, ഷിജി അന്ന ജോസഫ്, ദുബൈ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബാലകൃഷ്ണൻ അല്ലിപ്ര, ടൈറ്റസ് പുല്ലൂരാൻ, പ്രജീഷ് ബാലുശ്ശേരി, സെബാസ്റ്റ്യൻ സ്റ്റേറ്റ് ഭാരവാഹികളായ ഇക്ബാൽ ചെക്കിയാട്, ഷംസീർ നാദാപുരം, പ്രജീഷ് വിളയിൽ, ബാഫഖി ഹുസൈൻ, കെ. ബിനീഷ്, ഫൈസൽ തങ്ങൾ, ബൈജു സുലൈമാൻ, സജി എസ്. പിള്ള, അനീഷ് വർഗീസ്, ഷാഹുൽ ഹമീദ്, ബേസിൽ ജോസഫ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. സെക്രട്ടറി ആരിഷ് അബൂബക്കർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.