അജ്മാനിൽ ബസുകൾ ഉപയോഗിച്ചത് 39 ലക്ഷം പേര്‍; 2024നെ അപേക്ഷിച്ച് 1.97ശതമാനം വർധനവ്​

അജ്മാന്‍: കഴിഞ്ഞ വര്‍ഷം അജ്മാനിൽ പൊതുഗതാഗത ബസ് ഉപയോക്താക്കളില്‍ വര്‍ധന. 2025ൽ അജ്മാനിൽ 3,936,406 യാത്രക്കാർ പൊതുഗതാഗത ബസുകൾ ഉപയോഗിച്ചതായി പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് ലൈസൻസിങ്​ ഏജൻസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സാമി അലി അൽ ജലാഫ് പ്രഖ്യാപിച്ചു. ഇത് 2024 നെ അപേക്ഷിച്ച് 1.97ശതമാനം വർധനവാണ്. ബഹുജന ഗതാഗത സേവനങ്ങളുടെ ഗുണനിലവാരത്തിലും കാര്യക്ഷമതയിലും വർധിച്ചുവരുന്ന പൊതുജന വിശ്വാസത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ ആവശ്യം മുന്നിര്‍ത്തി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ബസ് സര്‍വീസ് വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നുണ്ട്. നഗര വളർച്ചക്കായി ബസ് സ്റ്റോപ്പുകളുടെ എണ്ണം വർധിപ്പിക്കുമെന്നും പരിസ്ഥിതി സൗഹൃദവും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സൗകര്യങ്ങൾ നൽകുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ, സുഖസൗകര്യങ്ങൾ, സുസ്ഥിര ഗതാഗതം എന്നിവ ഉറപ്പാക്കിക്കൊണ്ട് പൗരന്മാർക്കും താമസക്കാർക്കും പൊതുഗതാഗതം ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പാക്കി മാറ്റുക എന്നതാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.

എമിറേറ്റിനകത്തും പുറത്തുമുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന ഗതാഗത പരിഹാരങ്ങൾ നൽകുന്നതിനും, എമിറേറ്റിനകത്തും പുറത്തുമുള്ള സുപ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ നേട്ടം കൈവരിച്ചതെന്ന് എൻജിനീയർ അൽ ജലാഫ് വ്യക്തമാക്കി.

Tags:    
News Summary - 3.9 million people used buses in Ajman; an increase of 1.97 percent compared to 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.