ദുബൈ: പൂർണമായും റോബോട്ടിക് നിർമാണ സംവിധാനങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ലോകത്തിലെ ആദ്യ റസിഡൻഷ്യൽ വില്ല പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി. 25ലധികം നൂതന സാങ്കേതിക കമ്പനികളും അക്കാദമിക് സ്ഥാപനങ്ങളും ഉൾപ്പെടുന്ന ഒരു പ്രാദേശിക, അന്തർദേശീയ കൺസോർഷ്യം വഴിയാണ് അതോറിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
സാക്വ വെഞ്ച്വേഴ്‌സ്, വർത്ത് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് പുതിയ വില്ല പദ്ധതി വികസിപ്പിക്കുന്നത്. പ്രാദേശിക കരാറുകാരുടെയും എൻജിനീയറിങ് സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇതിൽ പ്രത്യേക നിർമാണ റോബോട്ടിക് കമ്പനികൾ പ്രവർത്തിക്കുക.
എക്സ്പോ സിറ്റി ദുബൈയുമായി സഹകരിച്ച് കൺസ്ട്രക്ഷൻ ഇന്നൊവേഷൻ ആൻഡ് റിസർച്ച് സെന്‍റർ (04 കോൺടെക് വാലി) സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി നടന്ന ഒരു പരിപാടിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്.
നിർമാണ സാമഗ്രികൾ, സംവിധാനങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയിൽ നവീകരണത്തിനും ഗവേഷണത്തിനുമായി ഒരു സമർപ്പിത കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറിലും അതോറിറ്റി ഒപ്പുവെച്ചു. അടുത്ത തലമുറ നിർമാണ പരിഹാരങ്ങൾ, നഗര സംവിധാനങ്ങൾ, ഭാവി നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികസനത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ കേന്ദ്രത്തിന്‍റെ ലക്ഷ്യം.
ചടങ്ങിൽ ദുബൈ മുനിസിപ്പാലിറ്റി സാക്വാ വെഞ്ച്വേഴ്‌സുമായി സഹകരിച്ച് ഗ്ലോബൽ കോൺടെക് റിപോർട്ടും പുറത്തിറക്കി. നിർമാണ സാങ്കേതികവിദ്യകളുടെയും പദ്ധതികളുടെയും വർദ്ധിച്ചുവരുന്ന ആഗോള സ്വീകാര്യതയെ റിപ്പോർട്ട് വിശകലനം ചെയ്യുന്ന. 2033 ആകുമ്പോഴേക്കും ഈ മേഖലയിലെ നിക്ഷേപം 17.5 ശതമാനം വാർഷിക വളർച്ചാ നിരക്കോടെ 30 ശതകോടി ഡോളർ കവിയുമെന്ന് റിപോർട്ട് സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.