അബൂദബി: അബൂദബി നഗര, ഗതാഗത വകുപ്പിന് കീഴിലുള്ള ഭക്ഷ്യ വില്‍പന ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുന്നു. ഇനി മുതൽ സർക്കാർ സംരംഭമായ അഡ്കൂപ്പിനു കീഴിലുള്ള ശാഖകള്‍ വഴിയാവും ഇത്തരം ഉത്പന്നങ്ങൾ വിതരണം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 28 മുതലാണ് മെയിര്‍ ഗ്രൂപ്പിനു കീഴിലുള്ള അഡ്കൂപ് ശാഖകള്‍ വഴിയുള്ള ഭക്ഷ്യവില്‍പ്പന ആരംഭിക്കുക. വകുപ്പിനു കീഴില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കും. പ്രവര്‍ത്തനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും സേവനം കൂടുതല്‍ മെച്ചപ്പെടുത്തുകയുമാണ് പുതിയ തീരുമാനത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. അഡ്കൂപ്പ് സഹകരണത്തിലൂടെ 48 ശാഖകളിലൂടെയാവും ഇനി ഭക്ഷ്യ വില്‍പ്പന നടത്തുക. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഭക്ഷ്യ വില്‍പ്പന ശാലകളുടെ പുതിയ ലൊക്കേഷനുകള്‍ വകുപ്പിന്റെ ഡിജിറ്റല്‍ ചാനലുകള്‍ മുഖേന അറിയാമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.