മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ക​രാ​ർ ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങ്

റാ​സ​ല്‍ഖൈ​മ​യി​ല്‍ വ​ൻ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല വ​രു​ന്നു; മൂ​ന്നു​ല​ക്ഷം പേ​ര്‍ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കും

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ല്‍ വി​പു​ല​മാ​യ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച് അ​ധി​കൃ​ത​ര്‍. 60,000 ഘ​ന​മീ​റ്റ​ര്‍ മ​ലി​ന​ജ​ലം ശു​ദ്ധീ​ക​ര​ണ ശേ​ഷി​യു​ള്ള പ​ദ്ധ​തി പൂ​ര്‍ത്തി​യാ​യാ​ല്‍ ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷം ആ​ളു​ക​ള്‍ക്ക്​ ഇ​ത്​ ഉ​പ​കാ​ര​പ്പെ​ടും. പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്ന​തി​ന് റാ​ക് പ​ബ്ലി​ക് സ​ര്‍വി​സ് ഡി​പ്പാ​ര്‍ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ‘ട​ക്ക’ വാ​ട്ട​ര്‍ സൊ​ലൂ​ഷ​ന്‍സ്, ഇ​ത്തി​ഹാ​ദ് വാ​ട്ട​ര്‍ ആ​ൻ​ഡ് ഇ​ല​ക്ട്രി​സി​റ്റി, സോ​ര്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന ക​ണ്‍സോ​ർ​ട്ട്യ​വു​മാ​യി സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് എ​ഗ്രി​മെ​ന്‍റ്(​എ​സ്.​ടി.​എ) ഒ​പ്പു​വെ​ച്ചു.

റാ​സ​ല്‍ഖൈ​മ​യി​ലെ മ​ലി​ന​ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ ന​വീ​ക​ര​ണം, സു​സ്ഥി​ര ന​ഗ​ര വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പൊ​തു​സേ​വ​നം എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് റാ​ക് പൊ​തു​മ​രാ​മ​ത്ത് സേ​വ​ന വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ന്‍ സ​ഊ​ദ് അ​ല്‍ ഖാ​സി​മി പ​റ​ഞ്ഞു. റാ​സ​ല്‍ഖൈ​മ​യു​ടെ ആ​ദ്യ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത (പി.​പി.​പി) പ​ദ്ധ​തി എ​ന്ന നി​ല​യി​ല്‍ ഭാ​വി​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് ഇ​തി​ലൂ​ടെ പു​തു​വ​ഴി​ക​ള്‍ തു​റ​ക്കും.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍ത്തു​ന്ന​തി​നു​ള്ള ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ക​രാ​ര്‍ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ബി​ല്‍ഡ്, ഓ​ണ്‍, ഓ​പ​റേ​റ്റ്, ട്രാ​ന്‍സ്ഫ​ര്‍(​ബി.​ഒ.​ഒ.​ടി) മാ​തൃ​ക​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. രൂ​പ​ക​ൽ​പ​ന, ധ​ന​സ​മാ​ഹ​ര​ണം, നി​ര്‍മാ​ണം, പ്ര​വ​ര്‍ത്ത​നം, പ​രി​പാ​ല​നം എ​ന്നി​വ കോ​ണ്‍സോ​ർ​ട്ട്യം കൈ​കാ​ര്യം ചെ​യ്യും.

ക​രാ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​മ്പോ​ൾ എ​ല്ലാ ആ​സ്തി​ക​ളും പ​ബ്ലി​ക് സ​ര്‍വി​സ് ഡി​പ്പാ​ര്‍ട്ട്മെ​ന്‍റി​ന് കൈ​മാ​റു​ന്ന​താ​ണ് ക​രാ​റെ​ന്നും ശൈ​ഖ് ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​ക​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​വു​ക​യും പ്ര​വ​ര്‍ത്ത​ന വി​ശ്വാ​സ്യ​ത വ​ര്‍ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പ​ബ്ലി​ക് സ​ര്‍വി​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ എ​ൻ​ജി​നീ​യ​ര്‍ ഖാ​ലി​ദ് ഫ​ദ​ല്‍ അ​ല്‍ അ​ലി പ​റ​ഞ്ഞു. റാ​സ​ല്‍ഖൈ​മ​യി​ലെ ആ​ദ്യ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി (പി.​പി.​പി) എ​ന്ന നി​ല​യി​ല്‍ പ​ദ്ധ​തി​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ളി​ല്‍ സ്വ​കാ​ര്യ സ​ഹ​ക​ര​ണ​ത്തി​ന് പ്രാ​യോ​ഗി​ക മാ​തൃ​ക​യാ​ണ്. ദീ​ര്‍ഘ​കാ​ല നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ക്ക് ഇ​ത് പു​തി​യ വ​ഴി​ക​ള്‍ തു​റ​ക്കു​മെ​ന്നും ഖാ​ലി​ദ് അ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ലി​ന​ജ​ല അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്രാ​യോ​ഗി​ക ന​ട​പ​ടി​യാ​ണ് ക​രാ​റെ​ന്ന് ഇ​ത്തി​ഹാ​ദ് വാ​ട്ട​ര്‍ ആ​ൻ​ഡ് ഇ​ല​ക്ട്രി​സി​റ്റി സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ര്‍ യൂ​സ​ഫ് അ​ഹ​മ്മ​ദ് അ​ല്‍ അ​ലി പ​റ​ഞ്ഞു. പു​ന​രു​പ​യോ​ഗ ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന മേ​ഖ​ല​യി​ലെ ‘ട​ക്ക’ വാ​ട്ട​ര്‍ സൊ​ലൂ​ഷ​ന്‍സി​ന്‍റെ ആ​ദ്യ വ​ലി​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന് സി.​ഇ.​ഒ എ​ന്‍ജി​നീ​യ​ര്‍ അ​ഹ​മ്മ​ദ് അ​ല്‍ശം​സി പ​റ​ഞ്ഞു.

റാ​സ​ല്‍ഖൈ​മ​യെ സു​സ്ഥി​ര വി​നോ​ദ കേ​ന്ദ്ര​മാ​യും ജീ​വ​സു​റ്റ സാ​മ്പ​ത്തി​ക ഹ​ബ്ബാ​യും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​ങ്ങ​ളെ പ​ദ്ധ​തി പി​ന്തു​ണ​ക്കു​ന്ന​താ​യും അ​ഹ​മ്മ​ദ് അ​ല്‍ശം​സി തു​ട​ര്‍ന്നു.

പ്ലാ​ന്‍റ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ 6.3 കി. ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള ഗ്രാ​വി​റ്റി പൈ​പ്പ് ലൈ​ന്‍ വ​ഴി മ​ലി​ന ജ​ലം ശേ​ഖ​രി​ക്കു​ക​യും 25 കി.​മീ​റ്റ​ര്‍ വ​രെ വ്യാ​പി​ക്കു​ന്ന ശൃം​ഖ​ല​യി​ലൂ​ടെ ശു​ദ്ധീ​ക​രി​ച്ച ജ​ലം വി​ത​ര​ണം ന​ട​ക്കു​ക​യും ചെ​യ്യും. ശു​ദ്ധീ​ക​രി​ച്ച ജ​ലം 100 ശ​ത​മാ​നം പു​ന​രു​പ​യോ​ഗം ചെ​യ്ത് ജ​ല​സേ​ച​നം, കൂ​ളി​ങ്​ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

News Summary - A large wastewater treatment plant is coming to Ras Al Khaimah; three hundred thousand people will benefit.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.