അർബുദ ചികിത്സയിൽ മുന്നേറ്റം; പ്രകാശാധിഷ്ഠിത നാനോ ടെക്‌നോളജി വികസിപ്പിച്ച് ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റി അബൂദബി ഗവേഷകർ

അബൂദബി: അര്‍ബുദം തിരിച്ചറിയാനും ചികില്‍സിക്കാനും പ്രകാശാധിഷ്ഠിത നാനോ ടെക്‌നോളജി വികസിപ്പിച്ചെടുത്ത് ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റി അബൂദബിയിലെ ഗവേഷകര്‍. കീമോതെറാപ്പി, റേഡിയേഷന്‍, ശസ്ത്രക്രിയ തുടങ്ങിയ ചികില്‍സകള്‍ക്കു പകരം കൂടുതല്‍ കൃത്യമായ ചികില്‍സ പ്രദാനം ചെയ്യുന്നതാണ് ഈ നാനോ സാങ്കേതികവിദ്യയെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.

ട്യൂമറുകള്‍ക്കുള്ളിലേക്ക് പ്രകാശം കടത്തിവിട്ട് ചൂടാക്കുകയും അര്‍ബുദ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സാങ്കേതിക വിദ്യ. നിയര്‍ ഇന്‍ഫ്രാറെഡ് പ്രകാശത്താല്‍ സജീവമാകുന്ന ഒരു ഡൈ വഹിക്കുന്ന ജൈവ അനുയോജ്യവും ജൈവ വിഘടനം സംഭവിക്കുന്നതുമായ ചെറിയൊരു നാനോകണങ്ങളാണ് ഗവേഷകര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് ഇന്‍ഫ്രാറെഡ് വെളിച്ചത്തോട് സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ട്യൂമര്‍ കോശങ്ങളെ ചൂടാക്കി നശിപ്പിക്കുകയാണ് ചെയ്യുക. മറ്റു കോശങ്ങള്‍ക്കു വളരെ കുറച്ചു ദോഷം മാത്രമാണ് ഈ ചികില്‍സയില്‍ ഉണ്ടാവുക. ഇന്‍ഫ്രാറെഡ് വെളിച്ചം മറ്റുള്ളവയെ അപേക്ഷിച്ച് ശരീരത്തിനുള്ളിലേക്ക് ആഴത്തില്‍ കടുന്നുപോവുന്നു എന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ പ്രധാന സവിശേഷത.

അസ്ഥികളിലും പല്ലുകളിലുമുള്ള ധാതുവായ ഹൈഡ്രോസൈപറ്റൈറ്റില്‍ നിന്നാണ് ഗവേഷകര്‍ നാനോ കണങ്ങള്‍ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. ലിപിഡുകള്‍, പോളിമറുകള്‍ എന്നിവ പൊതിഞ്ഞതാണ് ഈ നാനോ കണങ്ങള്‍. ഇതിനാല്‍ രക്തപ്രവാഹത്തില്‍ കൂടുതല്‍ നേരം നിലനില്‍ക്കാനും രോഗപ്രതിരോധ കണ്ടെത്തലില്‍ നിന്ന് ഒഴിവാകാനുംനും ട്യൂമറുകളില്‍ കൂടുതലായി എത്തിച്ചേരാനും നാനോ കണങ്ങളെ സഹായിക്കുന്നു.

ട്യൂമറുകളില്‍ എത്തിച്ചേരുന്ന ഈ കണങ്ങളിലേക്ക് പ്രകാശം കടത്തിവിട്ട് കാന്‍സര്‍ സെല്ലുകളെ ചൂടാക്കി നശിപ്പിക്കും. നാനോകണങ്ങള്‍ പിന്നീട് ഫ്‌ളൂറസന്റ്, സെര്‍മല്‍ സിഗ്നലുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ഇതിലൂടെ ട്യൂമറുകളെ കൃത്യമായി കണ്ടെത്തിയ ചികില്‍സയുടെ ഫലം യഥാസമയം നിരീക്ഷിക്കാന്‍ ചികില്‍സകരെ പ്രാപ്തരാക്കുകയും ചെയ്യുന്നുമെന്ന് പഠനസംഘാംഗവും യൂനിവേഴ്‌സിറ്റിയിലെ ബയോളജി അസോഷ്യേറ്റ് പ്രഫസറുമായ മസിന്‍ മഗ്‌സൂബ് പറഞ്ഞു.

Tags:    
News Summary - Breakthrough in cancer treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.