വാ​യു ശു​ദ്ധീ​ക​രി​ക്കു​ന്ന മി​ക​ച്ച ഇ​ൻ​ഡോ​ർ ചെ​ടി​ക​ൾ

ഇ​ൻ​ഡോ​ർ ആ​യി​ട്ട് വെ​ക്കാ​ൻ പ​റ്റി​യ ചെ​ടി​ക​ൾ പ​ല ത​ര​മു​ണ്ട്. എ​ങ്കി​ലും അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ശു​ദ്ധീ​ക​രി​ക്കു​ന്ന ചെ​ടി​ക​ളാ​ണ്​ അ​തി​ൽ പ്ര​ധാ​നം. സ്​​നേ​ക്ക്​ പ്ലാ​റ്റ്, സ്​​പൈ​ഡ​ർ പ്ലാ​ന്‍റ്, അ​രി​ക പാം, ​റ​ബ​ർ പ്ലാ​ന്‍റ്, പീ​സ്​ ലി​ല്ലി, ബോ​സ്റ്റ​ർ ഫേ​ൺ​സ്, തു​ൾ​സി അ​ങ്ങ​നെ പോ​കു​ന്ന ആ ​പ​ട്ടി​ക. ഈ ​ചെ​ടി​ക​ൾ​ക്ക് മ​റ്റ് ചെ​ടി​ക​ളെ​ക്കാ​ളും അ​ന്ത​രീ​ക്ഷം ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. സാ​ധാ​ര​ണ ചെ​ടി​ക​ൾ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കി​ല്ല. എ​ന്നാ​ൽ സ്​​നേ​ക്ക്​ പ്ലാ​ന്‍റ്​ രാ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ബെ​ഡ്‌​റൂ​മു​ക​ളി​ൽ വെ​ക്കാ​ൻ ഇ​വ അ​നു​യോ​ജ്യ​മാ​ണ്. റ​ബ്ബ​ർ പ്ലാ​ന്‍റി​ന്​​ അ​ധി​ക വെ​ട്ടം ആ​വ​ശ്യ​മി​ല്ല. വാ​യു ശു​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും. ഇ​​ൻ​ഡോ​ർ ആ​യി വെ​ക്കാ​ൻ പ​റ്റി​യ മ​റ്റൊ​രു ചെ​ടി​യാ​ണി​ത്. തു​ള​സി​യും ന​ല്ലൊ​രു വാ​യു ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ്​ ആ​ണ്. ന​ന്നാ​യി ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഒ​രു​പാ​ട് ഔ​ഷ​ധ ഗു​ണ​ങ്ങ​ളും ​തു​ള​സി​ക്കു​ണ്ട്. ആ​സ്ത്മ, അ​ല​ർ​ജി ഉ​ള​ള​വ​ർ പീ​സ്​ ലി​ല്ലി, അ​രി​ക പാം, ​സ്​​പൈ​ഡ​ർ പ്ലാ​ന്‍റ്​ എ​ന്നി​വ വ​ള​ർ​ത്തി​യാ​ൽ അ​ന്ത​രീ​ക്ഷം ശു​ദ്ധ​മാ​വു​ക​യും അ​ല​ർ​ജി​ക​ൾ കു​റ​യു​ക​യും ചെ​യ്യു​ന്നു.

Tags:    
News Summary - Best indoor plants that purify air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:08 GMT