ദുബൈ: പെരുന്നാൾ ആഘോഷങ്ങൾക്ക് പകിട്ടേകാൻ പുതുമയേറിയ മോഡലുകൾ അവതരിപ്പിച്ച് ഗാഡ്സ് ഷൂസ് പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നു. യു.എ.ഇ, ഖത്തര്‍, കുവൈത്ത് എന്നിവക്ക് പുറമെ ഇന്ത്യന്‍ വിപണിയിലും ചുവടുറപ്പിക്കുകയാണ് ഗാഡ്സ് ഷൂസ്. എമിറേറ്റ്സ് ലൈഫ്സ്റ്റൈല്‍ എന്നപേരില്‍ ചെന്നൈ ആസ്ഥാനമാക്കിയാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഉല്പന്നങ്ങള് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ലൈഫ് സ്റ്റൈല്‍ ഷൂകള്ക്കു പുറമെ സ്പോര്‍ട്സ് മോഡലുകളിലേക്കും ഗാഡ്സ് ഷൂകളുടെ വിപണി എത്തിനില്‍ക്കുകയാണ്. ലോകോത്തര നിലവാരത്തില്‍ നിർമിക്കപ്പെടുന്ന ഓരോ ഷൂവും സംതൃപ്തരായ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നത് ഗാഡ്സിനെ ഉപഭോക്താക്കൾ നെഞ്ചേറ്റിയതിന്റെ തെളിവാണെന്ന് മാനേജ്മെന്റ് അറിയിച്ചു. മൂന്ന് ലെയര്‍ കുഷ്യനിങ്ങുള്ള അഡബൗണ്ട ഇന്‍സോള്‍, ആരെയും ആകര്‍ഷിക്കുന്ന ഡിസൈനുകള്‍, നിലവാരമുള്ള മെറ്റീരിയല്‍സ് എന്നിവ ഗാഡ്സ് സ്പോര്‍ട്സ് ഷൂകളുടെ പ്രത്യേകതയാണ്.കംഫര്‍ട്ടും ലോകോത്തര നിലവാരവും നിലനിര്‍ത്തി മികച്ച മോഡലുകള്‍ ഇനിയും വിപണിയില്‍ എത്തിക്കുമെന്നും അവർ ഉപഭോക്താക്കൾക്ക് ഉറപ്പുനല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.