ഫുജൈറ ആർട്സ് ലവേഴ്സ് അസോസിയേഷൻ ‘ഫല’ ഭാരവാഹികൾ
ഫുജൈറ: കലയും സാഹിത്യവും സമന്വയിപ്പിച്ച് സാംസ്കാരിക ഉണർവിന്റെ പുതിയ അധ്യായം സൃഷ്ടിക്കാൻ ഫുജൈറ ആർട്സ് ലവേഴ്സ് അസോസിയേഷൻ ‘ഫല’ രൂപവത്കൃതമായി. കഴിഞ്ഞ ദിവസം ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന രൂപവത്കരണ യോഗത്തിൽ ലോക കേരള സഭാംഗവും വ്യത്യസ്ത സാംസ്കാരിക കൂട്ടയ്മകളുടെ സഹയാത്രികനുമായ ഡോ. പുത്തൂർ റഹ്മാന്റെ അധ്യക്ഷതയിൽ നിരവധി എഴുത്തുകാരും കലാസാഹിത്യപ്രേമികളും പങ്കെടുത്തു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുജൈറയിലെ കലാസാഹിത്യ പ്രവർത്തനങ്ങൾ കൂടുതൽ സജീവവും സമ്പന്നവുമാക്കാൻ യോഗം തീരുമാനിച്ചു.
ഡോ. പുത്തൂർ റഹ്മാൻ മുഖ്യ രക്ഷാധികാരിയായുള്ള ഫുജൈറ ആർട്സ് ലവേഴ്സ് അസോസിയേഷൻ പ്രസിഡന്റായി സുഭഗൻ തങ്കപ്പനും ജനറൽ സെക്രട്ടറിയായി നിഷാദ് പയേത്തും ട്രഷററായി അജിത് ഗോപിനാഥും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. മോനി കെ. വിനോദ്, സഞ്ജീവ് മേനോൻ, നാസിറുദ്ദീൻ, വി.എം സിറാജ്, ജയപ്രകാശ് എന്നിവർ രക്ഷാധികാരികളാവും. വി. സുഭാഷ്, റഫീഖ് ബിൻ മൊയ്തു, മനാഫ് ഒളകര, വിൽസൺ മാസ്റ്റർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും യു.കെ റാഷിദ് ജാതിയേരി, സവിത കെ. നായർ, മനു, നമിത പ്രമോദ് എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.