Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധനവില കൂടും
ദുബൈ: യു.എ.ഇയിൽ ആഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസും ഡീസലിന് 19 ഫിൽസ് വരെയും കൂടും. ജൂലൈയിൽ മൂന്ന് ദിർഹമായിരുന്ന സൂപ്പർ പെട്രോൾ ലിറ്ററിന് 3.14 ദിർഹമായി വർധിച്ചു. സ്പെഷൽ പെട്രോളിന് 3.02 ദിർഹമാണ് പുതുക്കിയ വില. ജൂലൈയിൽ ഇത് 2.89 ദിർഹമായിരുന്നു.
2.89 ദിർഹമായിരുന്ന ഇ പ്ലസ് പെട്രോളിന് 2.95 ദിർഹമാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 2.95 ദിർഹമായി വർധിച്ചു. ജൂലൈയിൽ 2.76 ദിർഹമായിരുന്നു വില. രാജ്യാന്തര വിപണിയിലെ ഇന്ധന വിലയെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് പ്രതിമാസം ഇന്ധനവില പുനർനിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.