ഫ്രണ്ട്സ് എ.ഡി.എം.എസ് അബൂദബി ‘ഒരുമിച്ചൊരുനാൾ 2025’ പരിപാടിയിൽ അനിൽ
പുതുവയലിന്റെ ഹേമന്ദി എന്ന കവിത രമ്യ കെ. വേദിയിൽ അവതരിപ്പിക്കുന്നു
അബൂദബി: ഫ്രണ്ട്സ് എ.ഡി.എം.എസ് അബൂദബിയുടെ ആഭിമുഖ്യത്തിൽ കലാസാഹിത്യ പരിപാടി ‘ഒരുമിച്ചൊരുനാൾ 2025’ സംഘടിപ്പിച്ചു.
അബൂദബി മലയാളി സമാജത്തിൽ സംഘടനയുടെ കലാവിഭാഗവും സാഹിത്യവിഭാഗവും സംയുക്തമായി ഒരുക്കിയ പരിപാടിയിൽ അംഗങ്ങളുടെയും അതിഥികളുടെയും കലാപ്രകടനങ്ങൾ നടന്നു. പരിപാടിയിൽ മലയാള കവി അനിൽ പുതുവയലിന്റെ അഞ്ചു കവിതകളുടെ ദൃശ്യാവിഷ്കാരം ഒരുക്കി. ഹേമന്ദി, മായിക മണിവീണ, നൊമ്പരവള്ളികൾ, തപനം, യാത്രപോയ നന്മകൾ എന്നിവ ദൃശ്യാഭിനയങ്ങളായാണ് അരങ്ങിലെത്തിയത്.
സാംസ്കാരിക സമ്മേളനം അബൂദബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി ടി.വി സുരേഷ് ആശംസ നേർന്നു. ഫ്രണ്ട്സ് എ.ഡി.എം.എസ് പ്രസിഡൻറ് ഗഫൂർ എടപ്പാൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനുപ് ബാനർജി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി അനിൽ പുതുവയൽ നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ദീപ സോജി പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. അബൂദബിയിലെ വിവിധ കലാസാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.