അബൂദബി: ആറ് വർഷത്തെ നിർമാണ^രൂപകൽപന പ്രവൃത്തികൾക്ക് ശേഷം ഫൗണ്ടേഴ്സ് മെമോറിയൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അബൂദബി േകാർണിഷിൽ 3.3 ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന മെമോറിയലിലെ ഖാഫ്, സിദ്ർ മരച്ചോട്ടിലൂടെ ശൈഖ് സായിദിെൻറ വ്യക്തിത്വത്തെയും പൈതൃകത്തെയും പരിചയപ്പെട്ടുകൊണ്ട് നിരവധി പേർ സഞ്ചരിച്ചു. 1327 ജ്യാമിതീയ രൂപങ്ങൾ 30 മീറ്റർ ഉയരമുള്ള ക്യൂബിൽനിന്ന് തൂക്കിയിട്ട ‘കോൺസ്റ്റേലഷൻ’ രാത്രിയിൽ നക്ഷത്രങ്ങളെ അനുസ്മരിപ്പിച്ചു.
എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് സ്മാരകത്തിെൻറ പ്രവർത്തന സമയം. പ്രവേശനം സൗജന്യമാണ്. ശൈഖ് സായിദിെൻറ അപൂർവ വീഡിയോ, ഒാഡിയോ, ചിത്രങ്ങൾ എന്നിവയിലൂടെ അദ്ദേഹത്തിെൻറ ജീവിതമൂല്യങ്ങളും സന്ദേശങ്ങളും പകർന്നുനൽകുന്നതിൽ ഫൗണ്ടേഴ്സ് മെമോറിയലിന് വലിയ പങ്ക് വഹിക്കാൻ സാധിക്കും. ഫെബ്രുവരി 26നാണ് സ്മാരകം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ശൈഖ് സായിദിന് ആദരമായി നിർമിച്ച സ്മാരകത്തിലേക്ക് പൊതു ജനങ്ങളെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫൗണ്ടേഴ്സ് മെമോറിയൽ ജനറൽ മാനേജർ യൂസുഫ് ആൽ ഉബൈദി പറഞ്ഞു. ശൈഖ് സായിദിെൻറ ജീവിതത്തെ കുറിച്ച് കലകളിലൂടെയും ലാൻഡ്സ്കേപിലൂടെയും വാക്കുകളിലൂടെയും കഥകളിലൂടെയും അറിയുന്നത് സന്ദർശകരെ ആവേശഭരിതരാക്കുന്ന അനുഭവമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.