ഫോസ ദുബൈ ‘ഫോസ്പോർട്സ് 2025’ ബ്രോഷർ പ്രകാശനം ഷാഫി പറമ്പിൽ എം.പി നിർവഹിക്കുന്നു
ദുബൈ: ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ‘ഫോസ’ ദുബൈ ഒരുക്കുന്ന ഫോസ്പോർട്സ് ബ്രോഷർ വടകര എം.പിയും ഫാറൂഖ് കോളജ് പൂർവ വിദ്യാർഥിയുമായ ഷാഫി പറമ്പിൽ പ്രകാശനം ചെയ്തു.
നവംബർ 30നു വൈകീട്ട് മൂന്നു മണി മുതൽ ദുബൈ ഖിസൈസിലെ കാപ്പിറ്റൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. നാല് ടീമുകളാണ് മത്സരത്തിൽ അണി നിരക്കുക. ആകർഷകമായ നിരവധി സ്പോർട്സ്/ഗെയിംസ് മത്സരങ്ങൾ, മാർച്ച് പാസ്റ്റ് എന്നിവയും നടക്കും.
ബ്രോഷർ പ്രകാശന ചടങ്ങിൽ കെ.പി ഗ്രൂപ്പ് എം.ഡി കെ.പി. മുഹമ്മദ്, ഫോസ ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ, ട്രഷറർ ഹബീബ് കോഴിശ്ശേരി, റഷീദ് ഓപ്പസ്, ഒ.കെ നിഹാദ്, പി.കെ സഹീർ, റഊഫ് ചാലിൽ, സി.ടി ഫാരിസ്, കബീർ വയനാട്, ഹാരിസ് കമ്മാനി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.