ഫോര്‍മുല 4 പവര്‍ബോട്ട് ചാമ്പ്യൻഷിപ്പ്​ 17 മുതല്‍

അബൂദബി: യു.എ.ഇ അന്താരാഷ്ട്ര ഫോര്‍മുല 4 പവര്‍ബോട്ട് ചാമ്പ്യൻഷിപ് ജനുവരി 17, 18 തീയതികളില്‍ നടക്കുമെന്ന് അബൂദബി മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ് അറിയിച്ചു. അബൂദബി മാരിടൈം ഫെസ്റ്റിവലിന്റെ ഭാഗമായി അബൂദബി കോര്‍ണിഷിലാണ് മത്സരങ്ങള്‍ നടക്കുക. യു.എ.ഇ, സൗദി അറേബ്യ, സുഡാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള 12 ബോട്ടുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുക.

ആദ്യ ദിവസം രജിസ്‌ട്രേഷനും മത്സരത്തില്‍ പങ്കെടുക്കുന്ന ബോട്ടുകളുടെ സാങ്കേതിക പരിശോധനയും ഡ്രൈവര്‍മാരുടെ അവതരിപ്പിക്കലും പരിശീലന സെഷനുകളും യോഗ്യതാ റൗണ്ട് മത്സരങ്ങളും ആദ്യ മത്സരവും നടത്തും. രണ്ടാം ദിവസമായ ഞായറാഴ്ചയും പരിശീലനത്തിനും യോഗ്യതാ റൗണ്ടുകളും രണ്ടാം മത്സരവും ഉണ്ടാവും. ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ രണ്ടാം ദിവസം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags:    
News Summary - Formula 4 Powerboat Championship from 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.