റാസല്‍ഖൈമ: സ്ഥാപനത്തിലെ ടെൻഡര്‍ നടപടിയില്‍ വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന കേസില്‍ പ്രതികളായ അഞ്ചുപേരെ വെറുവിട്ട് റാക് കോടതി.
ഒരു കരാര്‍ കമ്പനിയാണ് രണ്ടു പുരുഷന്മാര്ക്കും മൂന്ന് സ്ത്രീകള്‍ക്കുമെതിരെ സിവില്‍ കേസ് നല്‍കിയത്.
കേസ് വസ്തുതകള്‍ക്ക് വിരുദ്ധമായതിനാല്‍ പ്രതികളായ അഞ്ചുപേരെയും വെറുതെ വിടുകയാണെന്നാണ് കോടതി വിധി. കമ്പനിയിലെ ഒരു ജീവനക്കാരന് വരുത്തിയ അബദ്ധത്തില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്നായിരുന്നു പ്രതികളുടെ വാദം.
വ്യാജരേഖ ചമച്ചുവെന്ന കുറ്റത്തിന് ഉപോദ്ബലകമായ തെളിവുകളുടെ അഭാവമാണ് പ്രതികളെ കുറ്റവിമുക്തമാക്കിയ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.