ഇൻകാസ് അൽഐൻ സ്പോർട്സ് വിങ് സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിലെ വിജയികൾ ട്രോഫിയുമായി
അൽഐൻ: ഇൻകാസ് അൽഐൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ അൽഐനിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മഖാം ഇക്യുസ്ട്രിൻ സ്റ്റേഡിയത്തിൽ നടന്ന ഇൻകാസ് ചാമ്പ്യൻസ് ട്രോഫി-2023 ടൂർണമെന്റിൽ യു.എ.ഇയിലെ 16 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ഇജിതബി ടൈപ്പിംഗ് ബി.വൈ.സി ബീമ്പുങ്ങൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രദേഴ്സ് മേപ്പടത്തിനെ തോൽപിച്ച് ജേതാക്കളായി. ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.
ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ തഹാനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ സ്വാഗതം പറഞ്ഞു. അൽഐൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുബാറക് മുസ്തഫ ആദ്യ കിക്കോഫ് നടത്തി മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. അൽഐൻ കായിക മേഖലക്ക് മികച്ച സംഭാവനകൾ നൽകുകയും പ്രവാസ ജീവിതത്തിൽ 40 വർഷം പൂർത്തീകരിക്കുകയും ചെയ്ത എം.എം. നസറുദ്ദീനെ ചടങ്ങിൽ ആദരിച്ചു. ഐ.എസ്.സി സെക്രട്ടറി മണികണ്ഠൻ, ട്രഷറർ സാദിഖ്, ഇൻകാസ് ട്രഷറർ അലിമോൻ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ ആശംസ നേർന്നു. ഇൻകാസ് സ്പോർട്സ് വിങ് കൺവീനർ അൻസാർ കിണി ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.