യു.​എ.​ഇ രം​ഗ​മി​ത്ര അ​വ​ത​രി​പ്പി​ച്ച ‘റം​സാ​നി​ലെ പൂ​ക്ക​ൾ’ നാ​ട​കം

കലാസ്വാദകരെ ആകർഷിച്ച് 'റംസാനിലെ പൂക്കൾ'

ഷാർജ: യു.എ.ഇ രംഗമിത്ര അവതരിപ്പിച്ച 'റംസാനിലെ പൂക്കൾ' നൃത്ത, സംഗീത നാടകവിരുന്ന് ഷാർജ സഫാരി മാളിൽ അരങ്ങേറി. കണ്ണിനും കാതിനും കുളിർമയേകുന്ന ഹൃദയ സ്‌പർശിയായ കുടുംബ കഥയുടെ പശ്ചാത്തലത്തിലാണ് നാടകം ഒരുക്കിയത്.

ഏറെ നാളുകൾക്ക് ശേഷം ഷാർജ സഫാരി മാൾ ഓഡിറ്റോറിയത്തിൽ നടന്ന കലാ സന്ധ്യ തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു സംഘാടകർ അവതരിപ്പിച്ചത്.

വൈകീട്ട് അഞ്ചിന് തുടങ്ങിയ കലാവിരുന്നിൽ പ്രമുഖ ഗായകൻ വണ്ടൂർ ജലീലിന്‍റെ നേതൃത്വത്തിൽ ഹിന്ദി, മലയാളം സിനിമ ഗാനങ്ങളും മാപ്പിളപ്പാട്ടും കോർത്തിണക്കിയ ഗാനമേളയും വിവിധ ഇനം നൃത്തങ്ങളും അവതരിപ്പിക്കപ്പെട്ടു. കുട്ടിപ്പാട്ടുകാരി റിസ ഫൈസലും സൗദ, പ്രകാശൻ മതിലകം എന്നിവരും ഗാനമേളയിൽ പങ്കെടുത്തു.

ഗോകുൽ അയ്യന്തോളിന്റെ രചനയിലും സംവിധാനത്തിലും അരങ്ങേറിയ നാടകത്തിൽ അഷ്‌റഫ്‌ പെരിഞ്ഞനം, ജലീൽ പുതിയിരുത്തി, കെനി ഡിസിൽവ, വിനയൻ കൂവേരി, ശ്യാം ഗോപിനാഥ്, വിദ്യ ബാബുരാജ്, ഷിബു എം. മുണ്ടക്കൽ, ലക്ഷ്മി പല്ലയ്യ, ലക്ഷ്മി തൃപ്രയാർ, കവിശ, ബാലതാരങ്ങളായ എല്ബ എൽസ പ്രിൻസ്, അക്സ അന്ന, ഓസ്റ്റിൻ അബി, ദേവമൃത അനിൽ കുമാർ, അദ്വൈ ദിലീപ്, അവുജയ് ദിലീപ് തുടങ്ങിവർ ഭാഗമായി. മുഹമ്മദ് ജംഷിദ് പശ്ചാത്തല സംഗീതവും നിസാം പാലുവായ്യുടെയും റീനുവിന്റെയും അവതരണ ശൈലിയും നാടകം ഹൃദയസ്പർശിയാക്കി. 

Tags:    
News Summary - 'Flowers of Ramadan' attract art lovers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.