ഷാർജ: നാലാമത് ഷാർജ അേക്വറിയം കാർണിവലിന് വ്യാഴാഴ്ച തുടക്കമാകും. ജലമയമായ വിനോ ദ പരിപാടികളാണ് ഒരുക്കുന്നത്. മാർച്ച് രണ്ട് വരെ നീളുന്ന കാർണിവലിെൻറ ശീർഷകം ‘സ്രാവ ുകളും തിരമാലകളും’ എന്നാണ്. സമുദ്രത്തെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതി െൻറ പ്രാധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് പ്രധാന ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട ശിൽപശാലകളും പ്രഭാഷണങ്ങളും നടക്കും. ഷാർജ മീന റോഡിലുള്ള അേക്വറിയത്തിലാണ് പരിപാടി നടക്കുക. ഷാർജ മ്യൂസിയം വകുപ്പാണ് സംഘടിപ്പിക്കുന്നത്. ശീർഷകത്തിെൻറ തിളക്കം കൂട്ടാൻ വിവിധ ജനുസിൽപ്പെട്ട സ്രാവുകൾ അേക്വറിയത്തിലെത്തുമെന്ന് സംഘാടകർ പറഞ്ഞു.
പോയവർഷ കാർണിവലുകൾ വൻവിജയമായിരുന്നുവെന്നും ഇത്തവണ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതായി അേക്വറിയം ക്യൂറേറ്റർ റാഷിദ് അൽ ഷംസി പറഞ്ഞു. വൈകീട്ട് ആറുമുതൽ രാത്രി 10 വരെയാണ് കാർണിവൽ നടക്കുക. 6500 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഷാർജ അേക്വറിയം യു.എ.ഇയിലെ ഏറ്റവും വലിയ മറൈൻ പഠന കേന്ദ്രം കൂടിയാണ്.
രണ്ട് നിലകളിലായി 20 അക്വറിയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. 18 ലക്ഷം ലിറ്റർ വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന കറുത്ത ചിറകൻ സ്രാവുകളുടെ സംരക്ഷണത്തിനായി പ്രത്യേക വിഭാഗം 2009 മുതൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 2010ൽ ഈവർഗത്തിൽപ്പെട്ട സ്രാവ് ഇവിടെ ജനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.