കേരള സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവത്തിൽ മാസ് ഷാർജ ഒരുക്കിയ ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’
അബൂദബി: കേരള സോഷ്യൽ സെന്ററിന്റെ പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിന്റെ അഞ്ചാം ദിനം അഭിമന്യു വിനയകുമാറിന്റെ സംവിധാനത്തിൽ മാസ്സ് ഷാർജ ഒരുക്കിയ ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ നിറഞ്ഞ സദസ്സിൽ അരങ്ങേറി.
പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ എങ്ങനെ അടിമയാക്കപ്പെടുന്നുവെന്നും സത്യവതി (മത്സ്യ ഗന്ധി), മുച്ചിലോട്ട് ഭഗവതി, ഒഥല്ലോയിലെ ഡെസ്ഡിമോണ, ഇബ്സന്റെ നോറ, ഫൂലൻ ദേവി എന്നിവരുടെ കഥകളിലൂടെ എങ്ങനെ പോരാട്ടങ്ങൾ ഉയർന്നുവരുന്നു എന്നും നാടകം അവതരിപ്പിച്ചു. രംഗ ദൃശ്യ കലയുടെ മായിക വലയത്തിൽ നാടകം പുരോഗമിക്കുമ്പോൾ സ്ത്രീ കഥാപാത്രങ്ങൾ മത്സരിച്ച് അഭിനയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.