ദുബൈ: ഇപ്പോഴത്തെ കോവിഡ് 19 സ്ഥിതി വിശേഷം മറികടക്കാന്‍വേണ്ടിയാണ് യു.എ.ഇ ഗവണ്‍മെന്റ് ഇ-ലേണിംഗ് സംവിധാനം എല്ലാ സ് കൂളുകളിലും കോളേജുകളിലും നിര്‍ബന്ധമാക്കിയത്. എന്നാല്‍ മിക്ക സ്‌കൂളുകളും ഇ-ലേണിംഗ് കേവലം ഹോംവര്‍ക്ക് സബ്മിഷനു ം വീഡിയോ കോണ്‍ഫറന്‍സ് സിസ്റ്റവും മാത്രമായി ഒതുങ്ങി നില്‍ക്കുന്ന രീതിയിലാണ്. ഇതില്‍തന്നെ ധാരാളം സെക്യൂരിറ്റി ഇഷ്യൂകള്‍ ഇപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഇവിടെയാണ് ഗൂഗ്ള്‍, മൈക്രോസോഫറ്റ് പോലുള്ള ലോകോത്തര കമ്പനികള്‍ തികച്ചും സൗജന്യമായി നല്‍കുന്ന അവരുടെ എജ്യുക്കേഷന്‍ സിസ്റ്റത്തിന്റെ ആവശ്യം നമ്മള്‍ മനസ്സിലേക്കേണ്ടത്. വെറുമൊരു വീഡിയോ കോണ്‍ഫറന്‍സോ ഹോം വര്‍ക്ക് സബ്മിഷനോ മാത്രമല്ല. തികച്ചും ഒരു ക്ലാസ് മുറിതന്നെയാണ് നിങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി ഈ കമ്പനികള്‍ നല്‍കുന്നത്.
ഈ പ്രത്യേക സാഹചര്യത്തിലാണ് ഗൂഗ്ള്‍ ഫോര്‍ എജ്യുകേഷന്റെയും മൈക്രോസോഫ്റ്റ് എജ്യുക്കേഷന്റെയും ഒഫീഷ്യല്‍ പാര്‍ട്ണറായ ഫെബ്‌നോ ടെക്‌നോളജീസ് തികച്ചും സൗജന്യമായിത്തന്നെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഈ സേവനം നല്‍കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ അധികമായി മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഫെബ്‌നോ യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് www.febno.com, വിലാസത്തിലോ 600555009, 0522706112 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.