അബൂദബി: യു.എ.ഇയിൽനിന്ന് അയര്‍ലന്‍ഡിലേക്ക് പോകുന്ന ശക്തി തിയറ്റേഴ്സിന്റെയും കേരള സോഷ്യല്‍ സെന്ററിന്റെയും പ്രവര്‍ത്തകരായ ബാബുരാജ് കുറ്റിപ്പുറത്തിനും മാസ്റ്റര്‍ അക്ഷയ് രാജിനും യാത്രയയപ്പ് നല്കി. സെന്റർ പ്രസിഡന്റ് വി.പി.
കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശക്തി പ്രസിഡന്റ് ടി.കെ മനോജ്, കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഷെറിന് വിജയന്, വിഷ്ണു മോഹന്‍ദാസ്, ഷോബി അപ്പുക്കുട്ടന്, സലിം, അന്‍വര്‍ ബാബു, പ്രഭാകരന് മാന്നാര്‍, സിറാജുദ്ദീന്, നിഷാം, എബ്രഹാം, റാഫി, മനോജ് ശങ്കര്‍, പ്രജിന അരുണ്‍, സരോഷ്, അയ്യൂബ് അക്കിക്കാവ്, റിനീഷ്, സലിം ചിറക്കല്‍, സുമ വിപിന്‍, ഹബീബ് എടപ്പാളയം, ശക്തി തിയറ്റേഴ്സ് ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യവിഭാഗം സെക്രട്ടറി പ്രദീപ് കുറ്റിക്കോല്‍ എന്നിവര്‍ സംസാരിച്ചു.
ശക്തി മ്യൂസിക് ക്ലബ്ബിന്റെ ഗാനാര്‍പ്പണവും നടന്നു. ഗാനമേളക്ക് സലീമ ലത്തീഫ്, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി. മലയാളം മിഷന് പുരസ്കാരത്തിനര്‍ഹയായ പ്രീത നാരായണനെ ചടങ്ങില്‍ ആദരിച്ചു. ഫിഫ ലോകകപ്പ് 2022 നോടനുബന്ധിച്ച് ശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച പ്രവചനമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും യോഗത്തില്‍ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.