ദുബൈ: കല്യാണം കഴിഞ്ഞയുടൻ യു.എ.ഇയിലേക്ക് പോയ ഭർത്താവിനോടൊപ്പം നിൽക്കാനുള്ള പൂതി കൊണ്ടാണ് ഏറ്റവും പെെട്ടന്ന് വിസ സംഘടിപ്പിക്കാൻ ആ യുവതി തിടുക്കം കൂട്ടിയത്. യു.എ.ഇ വിസ സംഘടിപ്പിച്ചു കൊടുക്കുമെന്ന േഫസ്ബുക്ക് പോസ്റ്റ് കണ്ട് ബന്ധപ്പെട്ടപ്പോൾ യു.എ.ഇ സർക്കാറിലെ ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തിയ ആൾ 7000 ദിർഹം ചാർജായി ആവശ്യപ്പെട്ടു. ആദ്യ ഘഡുവായി 4000 ദിർഹവും രേഖകളും നൽകാനായിരുന്നു നിർദേശം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിച്ച വിസയുമായി ദുബൈയിൽ വന്നിറങ്ങിയെങ്കിലും വിസ വ്യാജമാണെന്നും മടങ്ങിപ്പോകണമെന്നും അധികൃതർ അറിയിച്ചു. എന്നാൽ വിസക്കായി പണം അടച്ച രേഖകളുമായി യുവതി പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം വാങ്ങിയ രണ്ടുപേരെ പൊലീസ് പിടികൂടി. എന്നാൽ തട്ടിപ്പിനു നേതൃത്വം നൽകുന്നയാൾ രാജ്യത്തിനു പുറത്താണുള്ളത്. ഏഴായിരം മുതൽ ഒമ്പതിനായിരം ദിർഹം വരെയാണ് ഇവർ ആളുകളിൽ നിന്ന് വാങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സമാനമായ അഞ്ചു പരാതികൾ നേരത്തേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തിനു പുറത്തു കഴിയുന്ന മുഖ്യതട്ടിപ്പുകാരൻ ഒരു സോഫ്റ്റ്വെയർ മറയാക്കിയാണ് ഫോൺ ചെയ്യുക. ഇയാൾ വിളിക്കുന്നത് ഒരു സുപ്രധാന സർക്കാർ ഒാഫീസിൽ നിന്നാണെന്ന് വരുത്തി തീർക്കാനാണിത്. തിരിച്ച് വിളിച്ചാൽ സർക്കാർ ഒാഫീസിെല ആൻസറിങ് മെഷീനിൽ നിന്നാണ് മറുപടി ലഭിക്കുക. ഇതോടെ സംഭവവും സേവനവും സത്യമാണെന്ന് ആളുകൾ വിശ്വസിക്കും. പിടിയിലായവരിൽ നിന്ന് 40000 ദിർഹവും പണം സ്വീകരിച്ചതിെൻറ രേഖകളും പൊലീസ് കണ്ടെടുത്തു. നിരവധി പേരാണ് വിസ സേവനത്തിനായി ഇവർക്ക് പണം നൽകി കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു ഗൾഫ് രാജ്യത്ത് തമാസിക്കുന്ന പ്രതിക്കെതിരെ വാറണ്ട് പുറത്തിറക്കിയിട്ടുണ്ട്. ഒൗദ്യോഗിക സംവിധാനങ്ങൾ മുഖേനയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ മാത്രം വിസയും മറ്റു രേഖകളും സംഘടിപ്പിക്കണമെന്ന് പൊലീസ് ജനങ്ങളെ ഒാർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.