ഖോര്ഫക്കാൻ: ഭീമമായ സംഖ്യ സമ്മാനമായി ലഭിച്ചുവെന്ന് പറഞ്ഞു പൊതു ജനങ്ങളെ കബളിപ്പിച്ചു പണം തട്ടിയിരുന്ന സംഘത്തെ പോലീസ് പിടികൂടി. അഞ്ചു പേരടങ്ങുന്ന തട്ടിപ്പ് സംഘത്തിലുള്ളവർ പാകിസ്താനികളാണ്.ടെലഫോണ്‍ കമ്പനികളുടെ പ്രതിനിധികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന സംഘം സമ്മാനം ലഭിച്ചതായി ഇരകളെ ബോധ്യപ്പെടുത്തിയ ശേഷം തുടര്‍ നടപടിക്രമങ്ങള്ക്കെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങളും പാസ് വേഡുകളും കരസ്ഥമാക്കുന്നു. സമ്മാനത്തുക എത്തിക്കാന്‍ പണം അയച്ചു കൊടുക്കാന്‍ സംഘം ആവശ്യപ്പെടാറണ്ടത്രേ.
ദുബൈ അല്‍ ബാറാഹ പ്രദേശത്ത് വാടകക്കെടുത്ത ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ തട്ടിപ്പിനായി ഉപയോഗിക്കുന്ന ഫോണുകളും സിം കാര്‍ഡുകളും ഉപയോഗ ശേഷം ഇവര്‍ നശിപ്പിക്കും. സംഘത്തിനെ ഫോണ്‍ സന്ദേശം ലഭിച്ച ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ൈകയ്യോടെ പിടികൂടിയത്.
പരാതി ലഭിച്ച ഉടനെ പോലീസ് സംഘം ദുബൈ പോലീസുമായി സഹകരിച്ചു തട്ടിപ്പ് സംഘത്തിനെതിരെ വല വീശി അവരുടെ കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു. വിവിധ പേരുകളില്‍ രജിസ്റ്റർ ചെയ്യപ്പെട്ട ധാരാളം സിം കാര്‍ഡുകള്‍ ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതം നടത്തിയ ഇവരെ പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.