ഫെയ്സ് മലപ്പുറം നടത്തിയ ഓണാഘോഷത്തിൽ ഷാർജ
ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും സംഘാടകരും
ഷാർജ: ഫെയ്സ് മലപ്പുറം കലാ-സാംസ്കാരിക വേദി ‘2കെ25’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഷാർജ ലാവണ്ടർ ഹോട്ടലിൽ നടന്ന ആഘോഷ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
ചെയർമാൻ രാധാകൃഷ്ണൻ കോക്കൂർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷറഫുദ്ദീൻ നെല്ലിശ്ശേരി സ്വാഗതം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന. സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, എ.വി മധു, ഇൻകാസ് ഷാർജ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് രഞ്ജൻ ജേക്കബ്, സാഹിത്യകാരി ലാലി രംഗനാഥ്, ബിനു മനോഹർ, പ്രോഗ്രാം കോഓഡിനേറ്റർ പ്രഭാകരൻ പന്ത്രോളി, വൈസ് ചെയർമാൻ ഫസൽ മരക്കാർ, മീന മേനോൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഫെയ്സ് മലപ്പുറം ഏർപ്പെടുത്തിയ പ്രഥമ കർമ ശ്രീ പുരസ്കാരം പ്രഭാകരൻ പയ്യന്നൂരിന് നിസാർ തളങ്കര കൈമാറി.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ ഫെയ്സ് മലപ്പുറം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ ഉപന്യാസ മത്സരത്തിൽ വിജയിയായ സി.സി. രാമകൃഷ്ണൻ തലശ്ശേരിക്ക് സമ്മാനത്തുകയും ചടങ്ങിൽ കൈമാറി. സാമൂഹിക പ്രതിബദ്ധതയും മികച്ച ജനസേവനവും നടത്തുന്ന തണൽമരം ജോബ്സെൽ ടീമിനുള്ള ഉഹഹാരം മീന മേനോൻ ഏറ്റുവാങ്ങി. വിവിധ കലാപരിപാടികളും ഗാനമേയിൽ അരങ്ങേറിയിരുന്നു.
അൻവർ പള്ളത്ത്, മൻസൂർ വട്ടംകുളം, ബാസിത്ത് പട്ടിക്കാട്, ഷമീർ നരണിപ്പുഴ,അനൂപ് കുമാർ, ഷെബീർ എടപ്പാൾ, സംജാദ് വളാഞ്ചേരി, ഷമീർ തീരുർ തുടങ്ങിയവർ നേതൃത്വം നൽകി. ഫൈസൽ പയ്യനാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.