ദുബൈ: വലിയ വിസ്മയങ്ങളാണ് എക്സ്പോ 2020 ലോകത്തിനായി കരുതിവെച്ചിരിക്കുന്നതെന്ന് യു.എ.ഇ വ ൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആ ൽ മക്തൂം. ഏറ്റവും മികച്ച അനുഭവങ്ങളായിരിക്കും എക്സ്പോ 2020 പ്രദർശനത്തിലൂടെ ലോകത്തിന് സ മ്മാനിക്കുകയെന്ന് ഉറപ്പുനൽകാനാവും - ചൈനീസ് മാധ്യമത്തിനുവേണ്ടി നടത്തിയ മരുഭൂയാത്രക്കിടെയാണ് ശൈഖ് മുഹമ്മദ് വിസ്മയങ്ങൾ തീർക്കുന്ന ദുബൈ നഗരം അത്യത്ഭുതങ്ങൾ തീർക്കാനിരിക്കുന്ന എക്സ്പോ 2020 പ്രദർശനത്തെ കുറിച്ച് പരാമർശിച്ചത്.
ലോകം അതികൗതുകത്തോടെ കാത്തിരിക്കുന്ന എക്സ്പോ 2020 പ്രദർശനത്തിൽ പങ്കാളികളാവാനും അദ്ദേഹം ചൈനീസ് ജനതയോട് ആവശ്യപ്പെട്ടു. മർമൂം മരുഭൂമിയിലൂടെ ദുബൈ ഭരണാധികാരി നടത്തിയ യാത്രക്കിടെ ചൈനയെ കുറിച്ചും ചൈന ലോകത്ത് കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ചൈന-യു.എ.ഇ സുഹൃദ്ബന്ധത്തെ കുറിച്ചും മാധ്യമസംഘത്തോട് സംസാരിച്ചു. നാമെല്ലാം ഇൗ മരുഭൂമിയുടെ മക്കളാണ്, ഇൗ മരുഭൂ തന്നെയാണ് ഞങ്ങളുടെ സമ്പത്തും. മറ്റുള്ളവർക്ക് വളരെ ക്ലേശകരവും അപകടം നിറഞ്ഞതുമാണ് ഇൗ മരുഭൂമി. എന്നാൽ, ഞങ്ങൾക്കിത് ഹൃദിസ്ഥമാണ്. നിരവധി ജീവിതപാഠങ്ങളാണ് ഇൗ മരുഭൂ നമ്മെ പഠിപ്പിക്കുന്നത് -മർമൂമിലെ ഡ്രൈവിനിടെ ദുബൈയുടെ വികസന ശിൽപി ചൂണ്ടിക്കാട്ടി.
ദുബൈ നഗരത്തെ ലോകത്തിലെ ഏറ്റവും മികച്ച പെർഫെക്ട് സിറ്റിയാക്കി മാറ്റുകയാണ് ലക്ഷ്യം. മറ്റു രാജ്യങ്ങൾക്ക് അനുകരിക്കാനുതകുന്ന തരത്തിലുള്ള വികസന കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കുകയാണ് ലക്ഷ്യം. അസാധ്യം എന്നൊരു വാക്ക് ഞങ്ങളെ സംബന്ധിച്ചിടത്തോളം നിലനിൽപില്ലാത്തൊരു പദമാണ്. ഭാവിയിലെ വികസനസാധ്യതകളിലേക്ക് എമിറേറ്റിനെ ഇപ്പോൾ തന്നെ എത്തിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. അതിനുള്ള കഠിനാധ്വാനം തുടരുക തന്നെയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വികസനവിപ്ലവം സാധ്യമാക്കി ലോകത്തിനുമുന്നിൽ മാതൃകതീർക്കുകയാണ് ദുബൈയുടെ ലക്ഷ്യം, മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും-ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.