ദുബൈ: ജബൽ അലിയിലെ എക്സ്പോ 2020 വേദിയിലേക്കുള്ള 15 കിലോമീറ്റർ ദൈർഘ്യള്ള റോഡിന് എക ്സ്പോ റോഡ് എന്ന് പുനർനാമകരണം ചെയ്തു. ജബൽ അലി-ലെഹ്ബാബ് എന്ന പേരിലറിയപ്പ െട്ടിരുന്ന റോഡാണ് എക്സ്പോ റോഡ് ആയത്. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലേക്കും സ മീപ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യാനുള്ള ബദൽ റോഡ് കൂടിയാണിത്.
അബൂദബിയിൽനിന്ന് വരുന്നവർക്കും അബൂദബിയിലേക്ക് പോകുന്നവർക്കും ഡൗൺ ടൗൺ പ്രദേശത്തിലൂടെ വരാതെ യാത്ര ചെയ്യാൻ സൗകര്യപ്പെടുന്നതാണ് എക്സ്പോ റോഡ് എന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയറമാനുമായ മതാർ ആൽ തായർ പറഞ്ഞു.
എക്സ്പോ റോഡിലെ ഗതാഗതം സുഗമമാക്കുന്നതിന് ആർ.ടി.എ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഒാരോ വശത്തേക്കുമുള്ള ലേനുകളുടെ എണ്ണം നാലിൽ നിന്ന് ആറായി വർധിപ്പിക്കുകയും നാല് ജങ്ഷനുകൾ നിർമിക്കുകയും ചെയ്തു. ഇൗ റോഡിന് സമാന്തരമായ സർവീസ് റോഡിൽ ആറ് പാലങ്ങൾ നിർമിച്ചു. എക്സ്പോ ജങ്ഷനിലും ശൈഖ് സായിദ് റോഡിലുമായി 24 ഫ്ലൈ ഒാവറുകളും പണിതിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.