റാസല്‍ഖൈമ: ഹരിമുരളീരവം എന്ന പേരില്‍ റാക് യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച്ച റാസല്‍ഖൈമയില്‍ യുവകലാസന്ധ്യ നടത്തുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ഏഴിന് റാക് കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങ് സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്യും.നടി മൈഥിലി മുഖ്യാതിഥിയായിരിക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കായി യുവകലാസാഹിതിയുടെ പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ഷാജി അസീസ് , ഷാഹുല്‍ ഹമീദ് , ഡോ. ജോര്‍ജ് ജേക്കബ്, ശ്രീധരന്‍ പ്രസാദ്, അബൂബക്കര്‍, അഹല്യ ഷാജി, ലുത്തൂഫ് അബ്ദുല്ല, ആനെറ്റ് ആന്‍റണി എന്നിവരെ ആദരിക്കും. 46 വര്‍ഷമായി യു.എ.ഇയില്‍ പ്രവാസ ജീവിതം തുടരുന്ന കമറുദ്ദീനെ ചടങ്ങില്‍ ആദരിക്കും. ലൗലി ജനാര്‍ദനന്‍, അനു കടമ്മനിട്ട എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും നടക്കും. അഡ്വ. നജ്മുദ്ദീന്‍, സന്ദീപ് വെള്ളല്ലൂര്‍, സുമേഷ് മഠത്തില്‍, മോഹന്‍ പങ്കത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.