ദുബൈ: അനധികൃതമായി യു.എ.ഇയിൽ കടന്നതിന് അറസ്റ്റിലായ യൂറോപ്യൻ യുവതി മൂന്നു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷവും നാട്ടിലേക്ക് മടങ്ങാനാവാത്ത സംഭവത്തിൽ പ്രശ്ന പരിഹാരം തേടി ദുബൈ മനുഷ്യാവകാശ വിഭാഗം െഎക്യരാഷ്ട്ര സഭാ അഭയാർഥി വിഭാഗം ഹൈ കമീഷനറെ സമീപിച്ചു.
2011ൽ ഒരു കിഴക്കൻ യൂറോപ്യൻ രാജ്യത്തിെൻറ പാസ്പോർട്ടുമായി സന്ദർശക വിസയിലെത്തിയ യുവതി സമയപരിധി കഴിഞ്ഞും മടങ്ങാഞ്ഞതിനെ തുടർന്ന് അറസ്റ്റു ചെയ്ത് നാടുകടത്തിയിരുന്നു. മൂന്നു വർഷത്തിനു ശേഷം ഒരു അതിർത്തി വഴി അനധികൃതമായി വീണ്ടുമെത്തിയപ്പോൾ മൂന്നു വർഷത്തെ തടവിനു ശേഷം നാടുകടത്താനായിരുന്നു ഉത്തരവ്.
ശിക്ഷാ കാലാവധി പൂർത്തിയായതിനെ തുടർന്ന് അവർക്ക് പാസ്പോർട്ടുള്ള രാജ്യത്തിെൻറ കോൺസുലേറ്റുമായി ബന്ധപ്പെെട്ടങ്കിലും യാത്രാനുമതി നൽകാനാവില്ലെന്നും പാസ്പോർട്ട് വ്യാജ നിർമിതമാെണന്നുമാണ് മറുപടി ലഭിച്ചത്. ജൻമദേശവുമായും കുടുംബം താമസിക്കുന്ന രാജ്യവുമായും ബന്ധപ്പെെട്ടങ്കിലും അവർ അനുകൂല മറുപടി നൽകിയില്ല. പത്താം വയസിൽ ഒരു ദേശത്തു നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പോയതാണ് ഇവരുടെ കുടുംബം.
താമസ^വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളുടെയും കോൺസുലേറ്റുകളുമായും ബന്ധപ്പെട്ട് ചർച്ചകൾ നടത്തി വരികയാണ്.
ഒരിടത്ത് യുവതിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. വിവരങ്ങൾ പൂർണമായും ലഭിക്കാതെ പ്രവേശനം നൽകാനാവില്ല എന്ന നിലപാടാണ് അടുത്ത രാജ്യം സ്വീകരിച്ചത്. സംഭവം വിശദമായി അന്വേഷിച്ച് പരിഹാരമുണ്ടാക്കാമെന്ന് െഎക്യരാഷ്ട്ര സഭാ അഭയാർഥി വിഭാഗം ഹൈകമീഷനർ അറിയിച്ചതായി മനുഷ്യാവകാശ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഡോ. മുഹമ്മദ് അൽ മുർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.