അബൂദബി: എമിറേറ്റ്സ് പാർക്ക് ആൻറ് സൂ റിസോർട്ടിൽ കുഞ്ഞുങ്ങൾക്ക് വേനലവധി ക്യാമ്പ് ഒരുങ്ങുന്നു. വൈവിധ്യമാർന്ന മൃഗ^ജൈവ സമ്പത്തിെനക്കുറിച്ച് മനസിലാക്കാനും പ്രകൃതിയോട് സൗഹൃദവും സ്നേഹവും വർധിക്കാനും സഹായകമാവും ഇൗ ക്യാെമ്പന്ന് സംഘാടകർ പറയുന്നു. നേതൃപാടവം, വ്യക്തിത്വ വികസനം എന്നിവക്ക് പ്രധാന്യം നൽകുന്നതാണ് പരിപാടികൾ. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് വിഭാവനം ചെയ്ത ഏഴ് മൂല്യങ്ങളിൽ അധിഷ്ഠിതമായാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് സൂ മാർക്കറ്റിങ് മാനേജർ നൈമാ മഹ്മൂദി വ്യക്തമാക്കി. ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ നീളുന്ന ക്യാമ്പിൽ പെങ്കടുക്കുന്നതിന് ഫീസുണ്ട്. ഒരു ദിവസത്തേക്ക് 199 ദിർഹം, അഞ്ചു ദിവസത്തേക്ക് 800 ദിർഹം എന്നിങ്ങശനയാണ് നിരക്ക്. നാലു മുതൽ 14 വയസ് വരെയുള്ളവർക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: www.emiratespark.ae, marketing@emiratespark.ae, 971-2-5010000
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.