എമിറേറ്റ്സ് ​െഎഡൻറിറ്റി അതോറിറ്റി  7500  പേർക്ക് നോമ്പുതുറ സംഘടിപ്പിച്ചു

അബൂദബി: റമദാൻ ആദ്യ പകുതിയിൽ 7500ലധികം പേർക്ക് എമിറേറ്റ്സ്  ഐഡൻറിറ്റി അതോറിറ്റി ഇഫ്​താർ ഒരുക്കി. അബൂദബി, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്‌മാൻ എമിറേറ്റുകളിൽ പ്രത്യേകം തയാറാക്കിയ റമദാൻ കൂടാരങ്ങളിലാണ് അതോറിറ്റി നോമ്പുതുറ ഒരുക്കുന്നത്​. ഓരോ ദിവസവും 500 പേർക്കാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. യു.എ.ഇ റെഡ് ക്രസൻറുമായി സഹകരിച്ചാണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്. 

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് വാർത്താവിതരണ വിഭാഗം ഡയറക്ടർ  അബ്​ദുൽ അസീസ് ആൽ മഅ്​മരി പറഞ്ഞു. പദ്ധതിയിൽ സഹകരിച്ചതിന്​ റെഡ് ക്രസൻറിന്​ അദ്ദേഹം നന്ദിയറിയിച്ചു.

Tags:    
News Summary - emirates identity authority-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.