എലിന സ്വിറ്റോലിന ജേത്രി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് വനിത വിഭാഗത്തില്‍  ഉക്രെയിന്‍കാരി എലിന സ്വിറ്റോലിന ജേത്രി. ശനിയാഴ്ച രാത്രി നടന്ന കലാശപ്പോരട്ടത്തില്‍  എലിന ഡാനിഷ് താരം കരോലിന വോസ്നിയാക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-4, 6-2. എലിനയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ കിരീടമാണിത്.
ശനിയാഴ്ച രാവിലെ പുരുഷന്മാരുടെ മത്സര നറുക്കെടുപ്പ് നടന്നപ്പോള്‍ ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറേക്ക് ആദ്യ എതിരാളിയായി കിട്ടിയത് തുണീഷ്യയുടെ ലോക 47ാം നമ്പര്‍ മാലിക് ജസീറിയെ. 
അതേസമയം ഏഴുതവണ ദുബൈയില്‍ കിരീടം ചുടിയ റോജര്‍ ഫെഡറര്‍ ഫ്രഞ്ച് താരം ബെനോയിറ്റ് പെയിറയെ നേരിടും.  രണ്ടാം സീഡും നിലവിലെ ചാമ്പ്യനുമായ സ്റ്റാന്‍ വാവ്റിങ്ക ആദ്യ മത്സരത്തില്‍ ബോസ്നിയയുടെ ഡമിര്‍ സുംഹൂറിനോട് കളിക്കും. 
 

Tags:    
News Summary - Elina-Svitolina-(2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.