അബൂദബി: സുസ്ഥിര വ്യോമഗതാഗതത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി ഹെക്സ ഇലക്ട്രിക് ചെറുവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ അബൂദബിയില്‍ നടത്തി. നഗരങ്ങള്‍ക്കിടയില്‍ എയര്‍ ടാക്സി നടപ്പാക്കുകയെന്ന വിപ്ലവകരമായ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായിട്ടായിരുന്നു പറക്കല്‍.
മൂന്ന് ആക്സിസോടുകൂടിയ ജോയ് സ്റ്റിക്കും മൂന്ന് ആക്സിസില്‍ നിയന്ത്രിക്കാവുന്ന ഓട്ടോ പൈലറ്റ് സിസ്റ്റവും പൂര്‍ണമായും ഇലക്ട്രിക്കലില്‍ പ്രവര്‍ത്തിക്കുന്ന മെക്കാനിസവുമാണ് ഹെക്സയുടെ എയര്‍ടാക്സി മോഡലിനുള്ളത്. ലളിതമായി നിയന്ത്രിക്കാം, അന്തരീക്ഷ മലിനീകരണമില്ല, ഗതാഗതക്കുരുക്കില്ലാതെ നഗരങ്ങള്‍ക്കിടയില്‍ യാത്രികരെ എത്തിക്കാനാവും തുടങ്ങിയ ഘടകങ്ങളാണ് ഹെക്സയുടെ ആകര്‍ഷണീയത.
അഡ്വാന്‍സ് മൊബിലിറ്റി ഹബ്, ലിഫ്റ്റ് എയര്‍ക്രാഫ്റ്റ് മിഡില്‍ ഈസ്റ്റ് എന്നിവയാണ് നാലാമത് ഐ.സി.എ.ഒ ഗ്ലോബല്‍ ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് സിമ്പോസിയം 2025, ഗ്ലോബല്‍ സസ്റ്റെയിനബിള്‍ മാര്‍ക്കറ്റ് പ്ലേസ് എന്നിവയുടെ ഭാഗമായി ഹെക്സയെ പറപ്പിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരടക്കമുള്ളവര്‍ പറക്കലിന് സാക്ഷ്യം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.