ദുബൈ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ എട്ടു നോമ്പാചരണവും വാർഷിക കൺവെൻഷനും സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെ നടക്കും. വൈകീട്ട് ഏഴിന് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, സമർപ്പണ പ്രാർഥന, സ്നേഹ വിരുന്ന് എന്നിവയാണ് നടക്കുക.അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി. ജോർജ് നേതൃത്വം നൽകും. സെപ്റ്റംബർ നാലിന് വൈകീട്ട് വചന ശുശ്രൂഷക്ക് ഫാ. ജോൺ ടി. വർഗീസ് കുളക്കട നേതൃത്വം നൽകും.
സെപ്റ്റംബർ ആറിന് രാവിലെ ആറിന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, മുതിർന്ന അംഗങ്ങൾക്കായി പ്രത്യേക സെഷൻ എന്നിവയും നടക്കും. സെപ്റ്റംബർ ഏഴിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, വൈകീട്ട് 6.30ന് സന്ധ്യാ നമസ്കാരം, തുടർന്ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, നേർച്ച വിളമ്പോടുകൂടി സമാപിക്കും. പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. അജു ഏബ്രഹാം, സഹ വികാരി ഫാ. ചെറിയാൻ ജോസഫ്, ട്രസ്റ്റി ഏബ്രഹാം പി.എ, സെക്രട്ടറി പോൾ ജോർജ്, ജോയന്റ് ട്രസ്റ്റി സിജി വർഗീസ്, ജോയന്റ് സെക്രട്ടറി മനോജ് തോമസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.