ദുബൈ കെ.എം.സി.സി സമൂഹ മാധ്യമ പ്രചാരണങ്ങൾക്ക് ട്രഷറർ പി.കെ ഇസ്മായിൽ തുടക്കം കുറിക്കുന്നു
ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷമായ ഈദുൽ ഇത്തിഹാദിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വിപുലമായ പരിപാടികളുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം. മീഡിയ വിങ് കമ്മിറ്റി ആരംഭിച്ച വിവിധ സമൂഹ മാധ്യമ ഗ്രൂപ്പുകളുടെയും പേജുകളുടെയും ലോഞ്ചിങ് ദുബൈ കെ.എം.സി.സി ട്രഷറർ പി.കെ ഇസ്മായിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ച യോഗം അൻവർ നഹ ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയർമാൻ ജനറൽ മുഹമ്മദ് പട്ടാമ്പി, ജനറൽ കൺവീർ അബ്ദുൽ ഖാദർ അരിപാമ്പ്ര, അംഗങ്ങളായ നബീൽ നാരങ്ങോളി, അഷ്റഫ് കൊടുങ്ങല്ലൂർ, ടി.എം.എ സിദീഖ്, മുജീബ് കോട്ടക്കൽ, ഷാദുലി വയനാട് എന്നിവർ നേതൃത്വം നൽകി.
സ്വാഗതസംഘം ഭാരവാഹികൾ, വിവിധ സബ് കമ്മിറ്റി ചെയർമാൻമാർ, ജനറൽ കൺവീനർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. തുടർന്നു നടന്ന ചർച്ചയിൽ പി.വി നാസർ, അഡ്വ. ഖലീൽ ഇബ്രാഹിം, ആർ. ഷുക്കൂർ, റഈസ് തലശ്ശേരി, കെ.പി.എ സലാം, അബ്ദുല്ല ആറങ്ങാടി, മൊയ്ദു ചപ്പാരപ്പടവ്, നാസർ മുല്ലക്കൽ, അഹ്മദ് ബിച്ചി, ചെമ്പുക്കൻ യാഹൂമോൻ, ഷഫീഖ് തിരുവനന്തപുരം, വിവിധ സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു. ഹംസ തൊട്ടിയിൽ സ്വാഗതവും അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.