ദുബൈ:റമദാന് അവസാന നാളുകളിലേക്ക് കടന്നതോടെ ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ ഒരുക്ക ങ്ങള് സജീവമായി. മാളുകളിലും ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകളിലും പെരുന്നാള്‍ കച്ചവടത്തിന്റെ ആരവങ്ങളുയര്ന്നുകഴിഞ്ഞു. വിവിധ ഓഫറുകളും സമ്മാന പദ്ധതികളും കിഴിവുകളും പ്രഖ്യാപിച്ചാണ് പെരുന്നാള്‍ വിപണി സജീവമാകുന്നത്. വസ്ത്ര വിപണിയില്‍ തന്നെയാണ് എല്ലാ പെരുന്നാള്‍ കാലവും പോലെ ഇത്തവണയും തിരക്ക് കാണുന്നത്. പെരുന്നാളിന് മുമ്പുള്ള അവസാനത്തെ വാരാന്ത്യമായതിനാല്‍ കഴിഞ്ഞ വെള്ളിയും ശനിയും കച്ചവട കേന്ദ്രങ്ങളും തെരുവുകളും ജനം നിറഞ്ഞു തുടങ്ങിയിരുന്നു.
തിരക്കു കാരണം ദുബൈയിലെ എല്ലാ വാണിജ്യ കേന്ദ്രങ്ങളും രാത്രി വളരെ വൈകിയാണ് അടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് പുലരും വരെ നീളും. കുറഞ്ഞ വരുമാനക്കാർക്ക് താങ്ങാവുന്ന വിലക്ക് പുതുവസ്ത്രങ്ങൾ വാങ്ങാനുള്ള കടകളിലും എല്ലാ എമിറേറ്റുകളിലും നല്ല ജനമെത്തുന്നു. രണ്ടെണ്ണം വാങ്ങിയാല്‍ ഒന്ന് സൗജന്യം ലഭിക്കുന്ന ഓഫറുകള്‍ ഉണ്ട് പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും. ഈദുല്‍ ഫിത്വര്‍ ഷോപ്പിംങ്ങിന് ആകര്‍ഷകമായ ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന വിലക്കിഴിവുമായാണ് രാജ്യത്തെ മാളുകളും ബ്രാന്‍ഡഡ് ഷോറൂമുകളും അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ദുബൈയിലെയും അബൂദബിയിലെയും പല മാളുകളും 90 ശതമാനം വരെ വിലക്കിഴിവാണ് നല്‍കുന്നത്. ഫാഷന്‍, ഹോം വെയര്‍ ഇലക്ട്രോണിക്സ് എന്നീ കാറ്റഗറിയിലാണ് വന്‍ ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 24 മണിക്കൂറും ഈ മാളുകള്‍ ഈദ് അവധി ദിനങ്ങളില്‍ തുറന്ന് പ്രവൃത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ജൂണ്‍ 6 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെൻററില്‍ ഒരുക്കിയിരിക്കുന്ന റമദാന് ബിഗ് ബസാര്‍ പ്രധാന ഷോപ്പിംഗ് ആകര്‍ഷണമാണ്. ഇത്തവണ സ്വകാര്യ മേഖലക്ക് പെരുന്നാള്‍ അവധി ഒരു ദിവസം നേരത്തെ തുടങ്ങുമെന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ തിരക്ക് പതിന്മടങ്ങാകും . പൊതു മേഖലയില്‍ വ്യാഴാഴ്ച മുതലേ അവധി തുടങ്ങി. ഒരു വിഭാഗം പ്രവാസികൾ പെരുന്നാൾ ആഘോഷിക്കുന്നതിനും അവധിക്കാലം ചെലവഴിക്കുന്നതിനുമായി നാട്ടിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. എന്നാൽ നീണ്ട അവധി ലഭിച്ചിട്ടും ടിക്കറ്റ് നിരക്കിെൻറ ഏറ്റം കാരണം നാട്ടില്‍ പോകാന്‍ കഴിയാത്തവരാണ് പലരും. പെരുന്നാള്‍ അവധിക്ക് വിനോദ,ഉല്ലാസ യാത്ര പോകാനുള്ള ഒരുക്കത്തിലാണ് മറ്റൊരു കൂട്ടര്. സമീപ എമിറേറ്റുകളിലും വിനോദ കേന്ദ്രങ്ങളിലും പോകുന്നതിന് പകരം വിദേശ രാജ്യങ്ങളും പലരുടെയും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാളികളും ഇക്കാര്യത്തില്‍ പിന്നിലല്ല. അയല്‍ രാജ്യമായ ഒമാന്‍ മുതല്‍ യൂറോപ്പിലേക്ക് വരെ യാത്ര നിശ്ചയിച്ചവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.