ഇൗദ്​ അവധിക്കാലത്തും അവധിയില്ലാത്ത രക്ഷാ പ്രവർത്തനവുമായി  ദുബൈ പൊലീസ്​

ദുബൈ: ഇൗദ്​ അവധിദിനങ്ങളിൽ ലിഫ്​റ്റിൽ കുടുങ്ങിയ അഞ്ചു സ​്ത്രീകളെയും മുറിക്കുള്ളിൽ അടഞ്ഞുപോയ രോഗിയായ മനുഷ്യനെയും ദുബൈ പൊലീസ്​ രക്ഷപ്പെടുത്തി. മിനിബസും കാറുകളും മറിഞ്ഞുണ്ടായ അപകടങ്ങളിലും ദുബൈ പൊലീസ്​ എത്തി നടത്തിയ രക്ഷാപ്രവർത്തനം തുണയായി. യഥാ സമയം സഹായ​െമത്തിയതിനാൽ ഇൗ അപകടങ്ങളി​െലാന്നും വലിയ പരിക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന്​ ലാൻറ്​ റെസ്​ക്യൂ വിഭാഗം മേധാവി മേജർ ജനറൽ അബ്​ദുല്ല ബിഷോഹ്​ പറഞ്ഞു.   

തിലാൽ അൽ ഇമറാത്ത്​ ഭാഗത്തെ വില്ലയിൽ ഇൗദി​​​െൻറ പിറ്റേ നാളാണ്​ സ്​ത്രീകൾ ലിഫ്​റ്റിൽ കുടുങ്ങിയ സംഭവം നടന്നത്​. വിവരം ലഭിച്ചയുടനെ രക്ഷാസംഘം സ്​ഥലത്തെത്തുകയായിരുന്നു.  എല്ലാവിധ അപകട സ്​ഥലങ്ങളിലും രക്ഷാപ്രവർത്തനം നടത്താൻ തക്ക അന്താരാഷ്​ട്ര നിലവാരത്തിലുള്ള പരിശീലനം സേനാംഗങ്ങൾക്ക്​ നൽകുന്നുണ്ടെന്നും മേജർ ജനറൽ  ബിഷോഹ്​ പറഞ്ഞു.അത്യാധുനിക ഉപകരണങ്ങളാണ്​ വിവിധ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.  

Tags:    
News Summary - eid uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.