അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന് അറബ്^മുസ്ലിം രാഷ്ട്ര നേതാക്കളുടെ ഇൗദ് ആശംസ. ആരോഗ്യത്തിനും നാടിെൻറ പുരോഗതിക്കും അറബ് ലോകത്തിെൻറ പ്രഭാവത്തിനും ആശംസകളും പ്രാർഥനകളുമറിയിച്ചാണ് സന്ദേശങ്ങളെത്തിയത്. ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് അൽ സയ്ദ്, കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ, ബഹ്റൈൻ ഖലീഫ ഹമദ് ബിൻ ഇസാ രാജാവ്, ജോർദാനിലെ അബ്ദുല്ലാ രാജാവ്, ഇൗജിപ്ത് പ്രസിഡൻറ് അബ്ദൽ ഫത്ത്ാഹ അൽ സിസി, സുഡാൻ പ്രസിഡൻറ് ഉമ്മർ ഹസൻ അഹ്മദ് അൽ ബഷീർ, അൾജീരിയൻ പ്രസിഡൻറ് അബ്ദൽ അസീസ് ബുതിഫലിക്ക, അസൈർ ബൈജാൻ പ്രസിഡൻറ് ഇൽഹാം അലിയേവ് തുടങ്ങിയ നായകർ ആശംസ കൈമാറിയവരിൽ ഉൾപ്പെടുന്നു.
വിവിധ രാഷ്ട്രത്തലവൻമാർക്ക് യു.എ.ഇ പ്രസിഡൻറും മറ്റു നായകരും ഇൗദ് സന്ദേശങ്ങളയച്ചു.യു.എ.ഇ വൈസ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും സായുധസേനാ ഉപ. സുപ്രിം കമാൻഡർ ൈശഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനും രാഷ്ട്ര നേതാക്കൾക്ക് ഇൗദ് സന്ദേശം കൈമാറി. സുപ്രിം കൗൺസിൽ അംഗങ്ങളും കിരീടാവകാശികളും പ്രസിഡൻറ് ശൈഖ് ഖലീഫക്കും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർക്കും ആശംസകളറിയിച്ചു.
ശൈഖ് മുഹമ്മദ് സബീൽ മസ്ജിദിൽ, ശൈഖ് മുഹമ്മദ് ബിൻ സായിദ് ഗ്രാൻറ് മോസ്കിൽ
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ദുബൈ സബീൽ ശൈഖ് റാശിദ് മസ്ജിദിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കും. നമസ്കാര ശേഷം ഗ്രാൻറ് സബീൽ മജ്ലിസിൽ ആശംസകൾ സ്വീകരിക്കും. അബൂദബി കിരീടാവകാശിയും യു.എ.ഇ ഡെ. സുപ്രിം കമാൻററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി ശൈഖ് സായിദ് ഗ്രാൻറ് മോസ്കിൽ നമസ്കരിക്കും. നമസ്കാര ശേഷം മുശ്രിഫ് കൊട്ടാരത്തിൽ ശുഭകാംക്ഷികളെ സ്വീകരിക്കും. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽതാൻ ബിൻ മുഹമ്മദ് അൽ ഖാസിമി അൽ ബദീഅ മുസല്ലയിൽ നമസ്കരിക്കും. അൽ ബദീഅ അൽ അമീർ കൊട്ടാരത്തിൽ രാവിലെയും വൈകീട്ടും ശൈഖ് സുൽതാൻ അതിഥികളെയും ശുഭകാംക്ഷികളെ സ്വീകരിക്കും.
സുപ്രിം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുജൈറ ഗ്രാൻറ് ശൈഖ് സായിദ് പള്ളിയിൽ നമസ്കാരം നിർവഹിക്കും. അസർ നമസ്കാര ശേഷം റുമൈലാ കൊട്ടാരത്തിൽ ശുഭകാംക്ഷികളെ സ്വീകരിക്കും. സുപ്രിം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ സഖർ അൽ ഖാസിമി റാസൽഖൈമ ഖുസാമിലെ ഇൗദ് മുസല്ലയിൽ നമസ്കരിക്കും. അൽ ദിയാഫാ മജ്ലിസിൽ ശൈഖ് സഉൗദ് ആശംസകൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.