ദുബൈ: ഈദുൽ അദ്ഹ അവധി ദിനത്തിൽ ദുബൈയിലെ പാർക്കുകളുടെയും പ്രധാന വിനോദ കേന്ദ്രങ്ങളുടെയും സന്ദർശന സമയം പുനഃക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി. കൂടാതെ ഇവിടങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ സമയവും പ്രഖ്യാപിച്ചു. റസിഡൻഷ്യൽ പാർക്കുകൾ രാവിലെ എട്ട് മുതൽ രാത്രി 12 വരെ പ്രവർത്തിക്കും.
വിനോദ പരിപാടികൾക്ക് സൗകര്യമുള്ള സഅബീൽ, അൽ ഖോർ, അൽ മംസാർ, അൽ സഫ, മുഷ്രിഫ് പാർക്കുകൾ രാവിലെ എട്ട് മുതൽ 11 മണിവരെയായിരിക്കും പ്രവർത്തിക്കുക.
മുഷ്കരിഫ് പാർക്കിലെ ബൈക്ക് ട്രാക്ക്, നടപ്പാത എന്നിവ രാവിലെ ആറു മുതൽ രാത്രി ഏഴു മണിവരെ ഉപയോഗിക്കാം. ഖുറാനിക് പാർക്ക് രാവിലെ എട്ടു മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.
കേവ് ഓഫ് മിറാക്കിൾ, ഗ്ലാസ് ഹൗസ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം രാവിലെ ഒമ്പതിനും രാത്രി 8.30 ഇടയിലായിരിക്കും. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതു വരെയാണ് ദുബൈ ഫ്രെയിമിന്റെ പ്രവർത്തന സമയം. ചിൽഡ്രൻസ് പാർക്കിൽ സന്ദർശന സമയം ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടുവരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.